Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇടഞ്ഞു നിൽക്കുന്ന ഇന്ത്യയും പാകിസ്ഥാനും ; ആണവ യുദ്ധം സംഭവിച്ചാൽ...മനുഷ്യരാശി നേരിടേണ്ടി വരുന്നത് മഹാ ദുരന്തങ്ങൾ; ഞെട്ടിക്കുന്ന പഠനങ്ങൾ പുറത്ത്

04 OCTOBER 2019 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ രണ്ട് ആണവായുധ അയൽക്കാരും തമ്മിലുള്ള പരമ്പരാഗത യുദ്ധത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ആ വാക്കുകളിൽ നിന്നും ഒരു ആണവ യുദ്ധത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുകയാണെന്ന സൂചന കിട്ടുന്നുണ്ട്. മാത്രമല്ല പ്രദേശത്ത് ഒരു ആണവയുദ്ധത്തിന്റെ അപകടത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ അവസ്ഥകൾ കണക്കിലെടുത്താൽ ആണവ യുദ്ധത്തിൻറെ സാധ്യത തള്ളി കളയാനാവില്ല. ഇന്ത്യയും പാകിസ്ഥാനും രണ്ട് ആണവ ശക്തികളാണ്.അതു കൊണ്ട് തന്നെ ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ ഒരു ആണവ യുദ്ധത്തിലേക്ക് നയിക്കപ്പെടുകയാണെങ്കിൽ അതിന്‍റെ അനന്തര ഫലം അതി ഭീകരമായിരിക്കും എന്ന കാര്യം ലോകം ഒരേ സ്വരത്തിൽ പറയുന്നു. ഇന്ത്യ പാകിസ്ഥാന്‍ ആണവയുദ്ധം നടക്കുകയാണെങ്കിൽ എന്തായിരിക്കും അതിൻറെ ഫലമെന്ന് ശാസ്ത്രീയ ലോകം ഒരു വിശകലനം നടത്തിയിരിക്കുന്നു. 2025 ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഭവിക്കാനിടയുള്ള ആ യുദ്ധത്തെ കുറിച്ച് ശാസ്ത്രജ്ഞർ കംപ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ച് തയാറാക്കിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധം നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ 12.5 കോടി ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടും. രണ്ടാം ലോക മഹായുദ്ധത്തില്‍ ആറുവര്‍ഷത്തില്‍ സംഭവിച്ച മരണങ്ങളെക്കാള്‍ കൂടുതലാണ് ഈ സംഖ്യ. ബോംബുകൾ ലക്ഷ്യമിടുന്നത് ഒരു സ്ഥലത്തെ ആയിരിക്കും. എന്നാൽ ആ സ്ഥലത്തെ മാത്രമല്ല ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തുന്നതാണ് ഇത്തരം ഒരു യുദ്ധം എന്നാണ് പരിസ്ഥിതി ശാസ്ത്ര പ്രൊഫസറും എഴുത്തുകാരനുമായ അലൻ റോബോക്ക് പറയുന്നത്. സ്ഫോടനങ്ങൾ നടന്ന ശേഷം ആഗോള കാലാവസ്ഥ മാറിമറിയും. ഭൂമിയിലുടനീളം കൃഷികൾ നശിക്കും. വൻതോതിൽ പട്ടിണി മരണങ്ങൾ സംഭവിക്കും. ഇതുവരെ മനുഷ്യൻ നേരിട്ടിട്ടില്ലാത്ത യുദ്ധരീതിയായിരിക്കും അത് എന്നാണ് ഗവേഷകനും എഴുത്തുകാരനുമായ ബ്രയാൻ ടൂൺ പറയുന്നത്. 2025 ല്‍ ഇന്ത്യ-പാക് സാങ്കല്‍പ്പിക യുദ്ധം നടന്നാല്‍ എങ്ങനെ എന്ന് അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം നടത്തിയത്. 2025 ആകുമ്പോള്‍ നിരവധി യുദ്ധങ്ങൾ നടത്തുകയും ചെയ്ത ഇരു രാജ്യങ്ങൾക്കും അപ്പോൾ 400 മുതൽ 500 വരെ അണ്വായുധങ്ങൾ സംഭരിക്കാൻ കഴിയുമെന്നാണ് പഠനം പറയുന്നത്. മാത്രമല്ല വിക്ഷേപിക്കുന്ന അണ്വായുധവും 7 ലക്ഷം പെരെ കൊല്ലുമെന്ന് പഠനം ചൂണ്ടി കാണിക്കുന്നു. അണ്വായുധങ്ങൾ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന തീപിടുത്തത്തിൽ 36 ദശലക്ഷം ടൺ കാർബൺ പുക പുറപ്പെടും . അത് മുകളിലെ അന്തരീക്ഷത്തിലേക്ക് ഉയരും. ആഴ്ചകൾക്കുള്ളിൽ ലോകമെമ്പാടും വ്യാപിക്കും. ഗവേഷകരാണ് ഈ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നത് ദക്ഷിണേഷ്യപോലുള്ള - ലോകത്തിന്റെ മറ്റ് ഭാഗങ്ങൾക്കൊപ്പം അപകടത്തിലാക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. എന്നാല്‍ യുക്തിയോടെ ചിന്തിക്കുന്ന സാഹചര്യത്തിൽ അണ്വായുധങ്ങൾ പ്രയോഗിക്കപ്പെടില്ല. പക്ഷേ ഹാക്കിങ്ങിലൂടെ അല്ലെങ്കിൽ ലോക നേതാക്കളെ ഭീഷണിപ്പെടുത്തിയതിന്‍റെ ഫലമായി ഉപയോഗിക്കപ്പെടാമെന്നും പഠനം പറയുന്നു. കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ അണ്വായുധ ശേഷി ഇന്നുള്ളൂ.ഈ പഠനം പ്രസിദ്ധീകരിച്ച സയൻസ് അഡ്വാൻസിന്‍റെ ഡെപ്യൂട്ടി എഡിറ്റർ കിപ് ഹോഡ്ജസ് ഇതിന് അനുബന്ധമായി എഴുതിയ എഡിറ്റോറിയലില്‍ പറയുന്നതാണ് ഈ കാര്യങ്ങൾ . അണ്വായുധ ശേഷിയുള്ള ഒൻപത് രാജ്യങ്ങളിൽ മൊത്തം 14,000 ആണവ പോര്‍മുനകള്‍ വിക്ഷേപണ സജ്ഞമാണ് എന്നാണ് വിവരം എന്നും പഠനം സൂചിപ്പിക്കുന്നു.കൊളറാഡോ-ബൗൾഡർ സർവകലാശാല, റട്‌ജേഴ്‌സ് സര്‍വകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രകാരന്മാര്‍ പഠനത്തില്‍ പങ്കെടുത്തിരുന്നു. കശ്മീർ വിഷയത്തിന് ശേഷം ഇടഞ്ഞ്‌ നിൽക്കുന്ന പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ ഈ സാധ്യതകളെ തള്ളി കളയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (28 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends