പുതിയ മെസ്സേജിങ് ആപ്പുമായി ഇന്‍സ്റ്റഗ്രാം

പുത്തൻ മാറ്റങ്ങളുമായി ഫേസ്ബുക് ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്പ് ഇന്‍സ്റ്റഗ്രാം. ത്രെഡ്സ് എന്ന പേരില്‍ പുതിയ ക്യാമറ ഫസ്റ്റ് മെസേജിംഗ് ആപ്പ് ആണ് ഇന്‍സ്റ്റഗ്രാമിനായി അവതരിപ്പിക്കുന്നുവെന്ന് വിവരങ്ങൾ പുറത്ത് വരുന്നു. സ്നാപ് ചാറ്റിന് സമാനമായിരിക്കും ഇതെന്നാണ് സൂചന. ക്ലോസ് ഫ്രണ്ട് ലിസ്റ്റിവുള്ളവര്‍ക്ക് മാത്രമേ ഇതിലൂടെ ചാറ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ . ക്ലോസ് ഫ്രണ്ട്സിനെ എഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഇതിൽ തന്നെ ഉണ്ടാകും.
ക്യാമറ നേരിട്ട് ഓപ്പണ്‍ ചെയ്യാനാകും. ചിത്രങ്ങളും വീഡിയോകളും എളുപ്പത്തില്‍ ഷെയർ ചെയ്യാൻ കഴിയും. മാത്രമല്ല ഷോര്‍ട്ട് കട്ട് ടാബുകളും ഇവയിലുണ്ട്. ത്രെഡ്സും ഇന്‍സ്റ്റഗ്രാമും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍,മെസേജ് നോട്ടിഫിക്കേഷന്‍ ഇന്‍സ്റ്റഗ്രാമിലാകും വരുന്നത്. ഫോണില്‍ ഇന്‍സ്റ്റഗ്രാം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താലും ത്രെഡ്സ് പ്രവര്‍ത്തന ക്ഷമമായിരിക്കും. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവയില്‍ ഈ അപ് ലഭ്യമാകും.
https://www.facebook.com/Malayalivartha


























