മോദിയുടെ മേക്ക് ഇന്‍ ഇന്ത്യയുടെ അടുത്ത വിജയ ഗാഥ ഇതാ; സ്വന്തമായി ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

സ്വന്തമായി ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം നിര്‍മിച്ച ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നീതി ആയോഗ് എന്നിവയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ബി.ഐ.എസ്. നിലവാരമുള്ള വെടിച്ചട്ട ഒരുക്കിയത്. സ്വന്തമായി ഇവ നിര്‍മിക്കുന്ന യു.എസ്., യു.കെ., ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും എത്തിയതായി പാസ്വാന്‍ പറഞ്ഞു.
അന്താരാഷ്ട്രനിലവാരമുള്ളവയാണവ. അഞ്ചുമുതല്‍ 10വരെ കിലോഗ്രാം ഭാരമുണ്ട്. 70,000 മുതല്‍ 80,000വരെ രൂപ വിലവരും. പുറമേനിന്ന് വാങ്ങുന്നവയുമായി താരതമ്യംചെയ്യുമ്പോള്‍ വില കുറവാണെന്നും മന്ത്രി പറഞ്ഞു. വെടിയുണ്ടകളില്‍നിന്ന് 360 ഡിഗ്രിയില്‍ ശരീരത്തിന് സംരക്ഷണം നല്‍കുമെന്ന് വിദഗ്ധര്‍ വിശദീകരിച്ചു. ഇവ ധരിച്ച് സൈനികര്‍ക്ക് ആയുധമുപയോഗിക്കുന്നതിന് പ്രയാസമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. ആയുധനിര്‍മ്മാണ രംഗത്ത് പൂര്‍ണമായും സ്വയം പര്യാപ്ത കൈവരിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത. റഷ്യ സദര്‍ശനത്തില്‍ നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുചിനുമായി നടത്തിയ ചര്‍ച്ചയില്‍ റഷ്യന്‍ സൈനിക ഉപകരണങ്ങള്‍ക്ക് ഇന്ത്യ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മ്മിച്ച് നല്‍കുവാനുള്ള കരാറില്‍ ഒപ്പ് വച്ചിരുന്നു .ഒപ്പം 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിരോധരംഗത്തു സാങ്കേതികവിദ്യാ കൈമാറ്റവും സംയുക്ത സംരംഭങ്ങളും വരുന്നുണ്ട്.
കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി റഷ്യ ആയുധങ്ങള്‍ നിര്‍മ്മിക്കുകയും ,അത് ഇന്ത്യ വാങ്ങുകയും ചെയ്യുകയായിരുന്നു പതിവ് . എന്നാല്‍ പുതിയ കരാറോടെ അതിനു മാറ്റം വരും . പ്രതിരോധം, വ്യോമ, സമുദ്ര വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, ഊര്‍ജം, പ്രകൃതിവാതകം, പെട്രോളിയം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനുള്ള 15 കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.2020 വരെയുള്ള സൈനിക, സങ്കേതിക സഹകരണം 10 വര്‍ഷത്തേക്കു കൂടി നീട്ടാന്‍ ശ്രമം നടന്നുവരികയാണെന്ന് പുചിന്‍ അറിയിച്ചു. ഇതു കൂടാതെ ചെന്നൈയെയും വ്‌ലാഡിവോസ്റ്റോക്കിനെയും ബന്ധിപ്പിക്കുന്ന സമഗ്ര കപ്പല്‍ സഞ്ചാരപാതയ്ക്കുള്ള രൂപരേഖയായി. ഗഗന്‍യാന്‍ പദ്ധതിയിലെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് റഷ്യ പരിശീലനം നല്‍കാനുള്ള ധാരണയും ഔപചാരിക ഘട്ടത്തിലെത്തി.ഇന്ത്യയും യൂറേഷ്യന്‍ ഇക്കണോമിക് യൂണിയനും ഉള്‍പ്പെട്ട സ്വതന്ത്ര വ്യാപാരമേഖല രൂപീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്,
അതുപോലെതന്നെ റഷ്യയുടെ സഹായത്തോടെ ഇന്ത്യയില്‍ ആണവ ഇന്ധനം നിര്‍മിക്കിച്ചേക്കു എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. റഷ്യയിലെ വ്ളാദിവോസ്‌റ്റോക് നഗരത്തില്‍ മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ആണവ ഇന്ധന റോഡുകള്‍ ഇന്ത്യയില്‍ വച്ച് കൂട്ടിയോജിപ്പിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന് റഷ്യയിലെ റോസാട്ടം ഇന്ധന കമ്പനി ഉപാധ്യക്ഷന്‍ ഒലിഗ് ഗ്രിഗര്‍യേവ് വ്യക്തമാക്കിയിരുന്നു. അടുത്ത 20 വര്‍ഷത്തിനകം ഇന്ത്യയില്‍ 12 ആണവ യൂണിറ്റുകള്‍ കൂടി റഷ്യന്‍ സഹകരണത്തോടെ നിര്‍മിക്കുമെന്ന് നേരത്തെ കരാറുണ്ടാക്കിയിരുന്നു. വൈദ്യുത ഉല്‍പ്പാദനത്തില്‍ വന്‍ വളര്‍ച്ച നേടാന്‍ ഇതുവഴി സാധിച്ചേക്കും.
https://www.facebook.com/Malayalivartha





















