മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം... ഹൈദരാബാദില്‍ മലയാളി ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയ കേസില്‍ സ്വവര്‍ഗാനുരാഗിയായ പ്രതി അറസ്റ്റില്‍, ഹൈദരാബാദ് സ്വദേശിയും ലാബ് ടെക്‌നീഷ്യനുമായ ജെ.ശ്രീനിവാസാണ് പിടിയിലായത്

ഹൈദരാബാദില്‍ ഐ.എസ്.ആര്‍.ഓയിലെ മലയാളി ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയും ലാബ് ടെക്‌നീഷ്യനുമായ ജെ.ശ്രീനിവാസാണ് പിടിയിലായത്. ഇരുവരും സ്വവര്‍ഗ അനുരാഗികളായിരുന്നെന്നും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
സ്വവര്‍ഗ്ഗരതിക് ശേഷം പണം നല്‍കാത്തതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ഈമാസം ഒന്നിനാണ് ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ എസ്.സുരേഷ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിനുള്ളില്‍ തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്, ചൊവ്വാഴ്ച്ചയാണ് കൊലപാതകം നടന്നത് ചൊവ്വാഴ്ച്ച സുരേഷ്‌കുമാര്‍ ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വിവരം അറിയാനായി അദേഹത്തെ ഫോണ്ല് ബന്ധപ്പെട്ടു എങ്കിലും ഫോണില്‍ ലഭിച്ചിരുന്നില്ല, അതിനെതുടര്‍ന്ന് വിവരം വീട്ടുകാരെയും അതുപോലെതന്നെ ചൈന്നെയിലുള്ള ഭാര്യ ഇന്ദരയെയും വിവരം അറിയിക്കുകയായിരുന്നു ബന്ധുക്കളുടെ അന്വേഷണത്തിലും വിവരം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു തുടര്‍ന്ന് ഫ്ലാറ്റില്‍ നടത്തിയ അന്വേഷണത്തില്‍ മതദേഹം അവിടെനിന്നും തലക്കു ഗുരുതരമായി പരിക്കേറ്റ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു, തലയില്‍ ഭാരമുള്ള എന്തോ കൊണ്ട് അടിച്ച നിലയിലായിരുന്നു മൃതദേഹം, 2005 മുതല്‍ ഭാര്യ ഇന്ദിര ചെന്നയിലാണ താമസിക്കുന്നത് മക്കളില്‍ ഒരാള്‍ അമേരിക്കയിലും നകള്‍ ഡല്‍ഹിയിലുമാണ് താമസം, ഒറ്റക്കു താമസിച്ചിരുന്ന സുരേഷ്‌കുമാര്‍ സ്വവര്‍ഗാനുരാഗിയാണ് എന്ന വിവരം മരണശേഷമാണ് ബന്ധുക്കള്‍ അറിഞ്ഞത്, പ്രതി ജെ.ശ്രീനിവാസനുമായി ബന്ധപ്പെട്ട ശേഷം പണത്തെചൊല്ലി വാക്കുതര്‍ക്കമുണ്ടായി, ഇതിനെതുടര്‍ന്നാണ് കൊലപാതരം നടന്നത്, ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന മൊഴി ജെ.ശ്രീനിവാസാന്‍ പോലീസിന് നല്‍കിയിരുന്നു,
https://www.facebook.com/Malayalivartha





















