ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു.... ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവണ്ടിയുടെ കന്നിയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് തേജസ്സ് എക്‌സ്പ്രസ്സ് സര്‍വ്വീസ് തുടങ്ങി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തീവണ്ടിയുടെ കന്നിയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. ട്രെയിനിന്റെ നടത്തിപ്പ് ചുമതല നിലവില്‍ ഐആര്‍സിടിസിയ്ക്കാണ്.
ഭാവിയില്‍ ഈ ട്രെയിനും പുതിയ പാതകളിലൂടെ ഓടുന്ന സ്വകാര്യ ട്രെയിനുകളും പുറത്തുള്ള സ്വകാര്യ സംരംഭകര്‍ക്കായി റെയില്‍വേ വിട്ടു നല്‍കും.ടിക്കറ്റ് നിരക്ക് 1280 മുതല്‍ 4325 രൂപ എന്നതാണ് കണക്ക്. ഏറ്റവും കുറഞ്ഞസമയം കൊണ്ട് ലക്‌നൗ-ഡല്‍ഹി പാതയില്‍ ഓടിയെത്തുന്ന തീവണ്ടിയാവും ഇത്. തീവണ്ടി ഒരു മണിക്കൂറിലേറെ വൈകിയാല്‍ നൂറ് രൂപയും രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ 250 രൂപയും യാത്രക്കാരന് നഷ്ടപരിഹാരമായി റെയില്‍വേ നല്‍കും.
ഒരു എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ കോച്ചും ഒന്‍പത് ചെയര്‍കാര്‍ കോച്ചുകളും തീവണ്ടിയിലുണ്ടാവും. ഒരേസമയം 758 യാത്രക്കാരെ വഹിക്കാനും തീവണ്ടിക്കാവും. ലക്‌നൗ-ദില്ലി തേജസ് എക്‌സ്പ്രസ്സിലെ എല്ലാ യാത്രക്കാര്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. യാത്രക്കാര്‍ക്കായി ചായ, കോഫി, കുടിവെള്ളം എന്നിവയും തീവണ്ടിയില്‍ സജ്ജമാക്കിയിട്ടുണ്ട്. തീവണ്ടി വൈകിയോടിയാല്‍ ഇതിനെല്ലാം പുറമേ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും എന്നതാണ് തേജസ് എക്‌സ്പ്രസ്സിന്റെ മറ്റ് മുഖ്യആകര്‍ഷണമായുള്ളത്.
"
https://www.facebook.com/Malayalivartha


























