Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

തിരുച്ചിറപ്പള്ളി ജ്വല്ലറി കവര്‍ച്ച: സൂത്രധാരന്‍ സിനിമാ നിര്‍മാതാവ്

05 OCTOBER 2019 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

തെലുങ്കു സിനിമാ നിര്‍മാതാവും കള്ളക്കടത്തുകാരനുമായ മുരുകനാണ് തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയുടെ ഭിത്തി തുരന്നു 13 കോടിയുടെ ആഭരണം കവര്‍ന്ന സംഭവത്തിന്റെ സൂത്രധാരനെന്ന് പൊലീസ്. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രി തിരുവാരൂരില്‍ അറസ്റ്റിലായ മണികണ്ഠനെ ചോദ്യം ചെയ്തതില്‍ നിന്നാണു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇയാളില്‍നിന്നു ലളിത ജ്വല്ലറിയില്‍ നിന്നു മോഷ്ടിച്ച 5 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ കിലോമീറ്ററുകള്‍ പിന്തുടര്‍ന്നാണു മണികണ്ഠനെ പിടികൂടിയത്.

മുരുകന്റെ സഹായിയായ ബൈക്കിലുണ്ടായിരുന്ന സുരേഷ് എന്നയാള്‍ ഇതിനിടെ കടന്നുകളഞ്ഞിരുന്നു. മുരുകന്‍ നിര്‍മിച്ച തെലുങ്ക് സിനിമയില്‍ ഇയാള്‍ അഭിനിയിച്ചിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ട് പുതുക്കോട്ടയില്‍ നിന്നു കഴിഞ്ഞ ദിവസം പിടികൂടിയ 5 ജാര്‍ഖണ്ഡ് സ്വദേശികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.

തിരുച്ചിറപ്പള്ളി ചൈത്രം ബസ് സ്റ്റാന്‍ഡിനു സമീപത്തെ ലളിത ജ്വല്ലറിയില്‍ ചൊവ്വാഴ്ച രാത്രിയാണു മോഷണം നടന്നത്. 35 കിലോ സ്വര്‍ണവും വജ്ര നെക്ലേസുകളുമാണു മോഷണം പോയത്. രാവിലെ ജീവനക്കാരെത്തി ഷോറൂം തുറന്നപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. മുഖംമൂടി ധരിച്ച രണ്ടു പേര്‍ അകത്തു കയറി ആഭരണങ്ങള്‍ ചാക്കില്‍ നിറയ്ക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ചു.അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ഏഴു പ്രത്യേക സംഘങ്ങള്‍ക്കു രൂപം നല്‍കി.

അഞ്ചു സുരക്ഷാ ജീവനക്കാര്‍ ഷോറൂമിനു മുന്നില്‍ കാവല്‍ നില്‍ക്കെയാണു പിന്നില്‍ ചുമര്‍ തുരന്നു മോഷണം നടത്തിയത്. ഒരു മണിക്കൂര്‍ നേരം മോഷ്ടാക്കള്‍ ജ്വല്ലറിക്കകത്ത് ചെലവഴിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ഒരാള്‍ നായയുടെയും രണ്ടാമന്‍ പൂച്ചയുടെയും മുഖം മൂടിയാണു ധരിച്ചിരുന്നത്. സുരക്ഷാ ജീവനക്കാരുള്‍പ്പെടെ ഇരുനൂറോളം പേരെ പൊലീസ് ചോദ്യം ചെയ്തു. മൂന്നു നിലയുള്ള കെട്ടിടത്തില്‍ സ്വര്‍ണ, വജ്ര ആയുധങ്ങള്‍ വില്‍ക്കുന്ന താഴത്തെ നിലയിലാണു മോഷണം നടന്നത്.

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിനോടു ചേര്‍ന്നാണു ജ്വല്ലറി ഷോറൂം. സ്‌കൂള്‍ കെട്ടിടത്തിനകത്തൂകൂടിയാകാം മോഷ്ടാക്കള്‍ പിന്‍ഭാഗത്തെത്തിയതെന്നാണു പൊലീസിന്റെ നിഗമനം. ലോക്കറിലേക്കു മാറ്റാതെ ഷോകേസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളാണു മോഷ്ടിച്ചത്. ആഭരണങ്ങള്‍ ലോക്കറിലേക്കു മാറ്റിയിട്ടില്ലെന്ന വിവരം ആരെങ്കിലും ഇവര്‍ക്കു കൈമാറിയിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നു.

മികച്ച ആസൂത്രണത്തോടെയാണു മോഷണം നടന്നതെന്നതിനാല്‍ പിന്നില്‍ പ്രഫഷനല്‍ സംഘങ്ങളാകാമെന്നു പൊലീസ് സംശയിക്കുന്നു. വിരലടയാളം പതിയാതിരിക്കാന്‍ രണ്ടുപേരും ഗ്ലൗസ് ധരിച്ചിരുന്നു. പൊലീസ് നായ മണം പിടിക്കാതിരിക്കാന്‍ മുളകു പൊടി വിതറിയിട്ടുണ്ട്.ഈ വര്‍ഷമാദ്യം തിരുച്ചിറപ്പള്ളിയിലെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നടന്ന കവര്‍ച്ചയില്‍ ലക്ഷക്കണക്കിനു രൂപയും പണയ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (28 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends