Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ചന്ദ്രോപരിതലത്തിന്‍റെ കൃത്യതയാർന്ന ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ 2 ഓർബിറ്റർ..ബോഗസ്ലാവ്‌സ്‌കി ഇ എന്ന ഗര്‍ത്തവും സമീപപ്രദേശങ്ങളും അടങ്ങുന്ന ഭാഗത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളാണ് ഓർബിറ്റർ പകര്‍ത്തിയത്

05 OCTOBER 2019 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

ചന്ദ്രോപരിതലത്തിന്‍റെ കൃത്യതയാർന്ന ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ 2 ഓർബിറ്റർ. വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതോടെ    ദൗത്യത്തിന്‍റെ അഞ്ചു ശതമാനം മാത്രമാണു നമുക്കു നഷ്ടമായത് .. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെട്ടതാണ് ആ അഞ്ചു ശതമാനം. ബാക്കിയുള്ള 95% ചന്ദ്രയാൻ–2 ഭ്രമണപഥമാണ്. അവിടെ ഓർബിറ്റർ ആരോഗ്യത്തോടെയും സുരക്ഷിതമായും ചന്ദ്രനെ വലംവച്ചു കൊണ്ടിരിക്കുന്നു.ചന്ദ്രോപരിതലത്തിന്റെ വ്യക്തതയാർന്ന ചിത്രങ്ങൾ പകർത്തുന്നുമുണ്ട് ഓർബിറ്റർ ..

ചന്ദ്രയാൻ ഓർബിറ്ററിന്‍റെ ഹൈ റെസല്യൂഷൻ ക്യാമറ (OHRC) പകർത്തിയ ദൃശ്യങ്ങളാണ് ഇസ്രൊ ഇപ്പോൾ  പുറത്തുവിട്ടത്.  ബോഗസ്ലാവ്‌സ്‌കി ഇ എന്ന ഗര്‍ത്തവും സമീപപ്രദേശങ്ങളും അടങ്ങുന്ന ഭാഗത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളാണ് ഓർബിറ്റർ പകര്‍ത്തിയത്.

 മികച്ച ക്വാളിറ്റിയുള്ള ഹൈ റെസല്യൂഷൻ ചിത്രങ്ങളാണ് ‌ഓർബിറ്റർ പകർത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ഇപ്പോൾ ചന്ദ്രനെ വലം വയ്ക്കുന്ന മറ്റ് ഓർബിറ്ററുകളേക്കാൾ മികച്ച ചിത്രങ്ങൾ പകർത്താൻ ചന്ദ്രയാൻ ഓർബിറ്ററിനാകും. നിലവിൽ ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ഈ ഓർബിറ്റർ ക്യാമറ മുതൽക്കൂട്ടാകും.

ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ വലംവയ്ക്കുന്ന ഓര്‍ബിറ്ററിലെ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍,  ചാര്‍ജുള്ള കണികകളുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണ്  ഓര്‍ബിറ്ററിലെ ക്യാമറ ദക്ഷിണധ്രുവത്തിലെ സൂക്ഷ്മദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ..ഓര്‍ബിറ്ററില്‍ ഘടിപ്പിച്ച ചന്ദ്രയാന്‍ 2 ലാര്‍ജ് ഏരിയ സോഫ്റ്റ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ ആണ് ചാര്‍ജുള്ള കണികകളെയും അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തിയത്.

 അതേസമയം, ചന്ദ്രയാൻ ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കില്ലെന്ന് ഇസ്രൊ വ്യക്തമാക്കി. സെപ്റ്റംബർ ആദ്യവാരമാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്‍റെ ലാൻഡർ വിക്രം ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്.വലിയ ദൗത്യത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് പരാജയപ്പെട്ടത്... ഓർബിറ്റർ ഉഷാറായി ചന്ദ്രനു പുറത്തുണ്ടെന്നതു ഇന്ത്യക്ക്  അഭിമാനകരമാണ്. ചന്ദ്രനെയും ബഹിരാകാശത്തെയും കുറിച്ച് ശാസ്ത്രലോകത്തിനു വലിയ വെളിച്ചങ്ങൾ നൽകാൻ ഓർബറ്റിനു സാധിച്ചേക്കും

2,379 കിലോഗ്രാം ഭാരമുള്ള ഓർബിറ്റർ 100 കിലോമീറ്റർ ഉയരത്തിലാണു ചന്ദ്രനെ ചുറ്റുന്നത്. ചാന്ദ്ര ഉപരിതലത്തിന്റെ ത്രീഡി മാപ്പുകൾ തയാറാക്കാൻ ഉൾപ്പെടെ സഹായിക്കുന്ന നിരവധി ആധുനിക പരീക്ഷണ ഉപകരണങ്ങളാണ് ഓർബിറ്ററിൽ സ്ഥാപിച്ചിട്ടുള്ളത്. ടെറെയ്ൻ മാപ്പിങ് ക്യാമറ 2 ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കും. കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്സ്–റേ സ്പെക്ട്രോമീറ്റർ ചന്ദ്രനിലെ ധാതുപഠനത്തിനുള്ളതാണ്. ചന്ദ്രനെ പറ്റി മാത്രമല്ല സൂര്യനെക്കുറിച്ചുള്ള വിവരങ്ങളും ഓർബിറ്റർ ശേഖരിക്കും. സോളർ എക്സ്റേ മോണിറ്റർ സൂര്യനിലെ എക്സ്റേ വികിരണങ്ങളെപ്പറ്റി പഠിക്കാനുള്ളതാണ്

ചന്ദ്രനിൽ വെള്ളം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രൻ ഒരുകാലത്തു പൂർണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാൻ 1 ദൗത്യത്തിന്റെ നിർണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടർച്ചയാണു ചന്ദ്രയാൻ 2ൽ  നിന്ന് പ്രതീക്ഷിക്കുന്നത്

ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്, ചന്ദ്രോപരിതലത്തിലുള്ള ‘ഹീലിയം 3’ നിക്ഷേപം അളക്കുക എന്നതാണ്. ഭൂമിയിലെ ഊർജ ആവശ്യങ്ങൾക്ക് ഉത്തരം നൽകാൻ പര്യാപ്തമാണു ചന്ദ്രനിലെ ഹീലിയം 3 നിക്ഷേപം. ഒരു ടണ്ണിന് 500 കോടി എന്ന മട്ടിൽ വിലവരുന്നതാണ് ഈ നിക്ഷേപം.പത്തുലക്ഷം മെട്രിക് ടൺ ഹീലിയം നിക്ഷേപം ചന്ദ്രനിലുണ്ടെന്നാണു കണക്ക്. ഇതിന്റെ 25 % ഭൂമിയിലെത്തിക്കാൻ സാധിക്കുമെന്നു ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (28 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends