Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സൈന്യം തുനിഞ്ഞിറങ്ങി; ജ​മ്മു കാശ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം; ആക്രമണ​ത്തി​ൽ പ​ത്തു പേ​ർ​ക്ക് പ​രി​ക്കേ​റ്റു

05 OCTOBER 2019 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ നടുക്കി വീണ്ടും ജ​മ്മു കാശ്മീ​രി​ൽ ഭീ​ക​രാ​ക്ര​മണം. ​ആക്രമണ​ത്തി​ൽ പ​ത്തു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ അ​ന​ന്ത്നാ​ഗി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​നു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തേ​ത്തു​ട​ർ​ന്ന് കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. സംഭവത്തെ തുടര്‍ന്ന് ഭീകരര്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് ജമ്മുകശ്മീര്‍ പോലീസ് ട്വിറ്ററില്‍ കുറിച്ചു.

അതിര്‍ത്തിയിൽ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രങ്ങളില്‍ ഭീകരാക്രമണ സാധ്യത നേരെത്തെ തന്നെ തന്നെ സ്ഥിതീകരിച്ചിരുന്നു. അതിനാൽ തന്നെ സുരക്ഷ ക്രമീകരണങ്ങൾ കര്‍ശനമാക്കിയിരിക്കുകയാണ്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന 'ജയ്‌ഷെ മുഹമ്മദ്' സൈനിക താവളങ്ങളില്‍ ചാവേറാക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നുവെന്ന മുന്നറിയിപ്പ് തള്ളി കളയാതെ സുരക്ഷാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ജമ്മു-കശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങളിലാണ് അതീവ ജാഗ്രതയോടെയുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. അവന്തിപുര്‍, ഹിന്‍ഡന്‍ ,അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നീ സ്ഥലങ്ങളിലുള്ള വ്യോമസേനാ താവളങ്ങളാണ് സുരക്ഷ ക്രമീകരണങ്ങൾ ബലപ്പെടുത്തിയത്. പത്തോളം പേരുള്ള ചാവേര്‍ സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച മുന്നറിയിപ്പ്.

പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ തകര്‍ത്തെറിഞ്ഞ ഭീകരക്യാമ്ബ് വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ചാവേറാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരം കിട്ടിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ വ്യോമസേനാ താവളങ്ങളില്‍ പരിശോധനകൾ നടത്തി. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുടെ വന്‍ സംഘത്തെ ജയ്‌ശെ മുഹമ്മദ് ഒരുക്കി നില്‍ത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം. കശ്മീരും പഞ്ചാബുമാണ് ഇവരുടെ ലക്ഷ്യം. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ ജയ്‌ശെ മുഹമ്മദ് തുടങ്ങാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, കശ്മീരില്‍ ആക്രമണം നടത്താന്‍ പാകിസ്താന്‍ സൈന്യം അഫ്ഗാനില്‍ നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട് എന്ന വിവരങ്ങളും അറിയാൻ സാധിച്ചിട്ടുണ്ട്.

ഈ വിവരങ്ങൾ കൂടാതെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ പുതിയ സൈനിക നീക്കം നടത്തുന്നുവെന്ന വിവരങ്ങളും വന്നിരുന്നു. 2000ത്തിലധികം പാകിസ്താന്‍ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായി അറിഞ്ഞു. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിലെ നിയന്ത്രണ രേഖയിൽ ഇവരെ വിന്യസിക്കാനും പാകിസ്ഥാൻ നീക്കം നടത്തുന്നുണ്ടായിരുന്നു. അതെ സമയം പാക് സൈനിക നീക്കം സംബന്ധിച്ച് വിവരം ലഭിച്ച ഇന്ത്യന്‍ സൈന്യം കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ചാവേറാക്രമണ ഭീഷണി ഉണ്ടായത്. അത് കൊണ്ട് തന്നെ സാഹചര്യങ്ങളെ മുഖവിലയ്‌ക്കെടുത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് അവർ.

ഒക്ടോബര്‍ ആദ്യ വാരത്തോടെ നിയന്ത്രണ രേഖ ലംഘിച്ച് പാക് ഭീകര സംഘടനയായ ജമാത്ത്-ഉള്‍-അല്‍-ഹദിസ് ചിലരെ കടത്തി വിടുമെന്ന വിവരം നേരത്തെ അറിയാൻ സാധിച്ചിരുന്നു . ഇതിനായി 3000-4000 പ്രാദേശിക യുവാക്കളെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു.ഇന്ത്യയെ പ്രതിരോധത്തിലാക്കി കൊണ്ടുള്ള ഒരു നീക്കമാണ് അവർ പദ്ധതിയിട്ടത് . പാകിസ്ഥാനില്‍ നിന്നും നിയന്ത്രണ രേഖ ലംഘിക്കാനെത്തുന്ന ആ വ്യക്തികകളെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചാല്‍ മനുഷ്യാവകാശ ലംഘനം ആകും. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചാല്‍ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇന്ത്യയെ പ്രതിസ്ഥാനത്ത് കൊണ്ട് വരാനുള്ള ഗൂഡമായ ലക്ഷ്യം പാകിസ്ഥാൻ നടത്തിയിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (29 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends