ആം ആദ്മി പാര്‍ട്ടി മുന്നില്‍: ബിജെപിയ്ക്കു കനത്ത തിരിച്ചടി

ആദ്യഫലസൂചനകള്‍ പുറത്ത് വന്നതോടെ ബിജെപിയ്ക്കു കനത്ത തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കാണ് ഇപ്പോള്‍ മുന്‍തൂക്കം. ദില്ലി വീണ്ടും ആം ആദ്മി ഭരിക്കുമെന്നാണ് ആദ്യ ഫലസൂചനകള്‍ വരുന്നതോടെ വ്യക്തമാകുന്നത്. ആം ആദ്മി പാര്‍ട്ടി പകുതി സീറ്റുകളും പിടിച്ചെടുത്തതായാണ് വ്യക്തമാകുന്നത്. 51 സീ്റ്റുകളാണ് ഇപ്പോള്‍ ആം ആദ്മി പിടിച്ചെടുത്തിരിക്കുന്നത്.
ബിജെപിയ്ക്കു ഇപ്പോള്‍ വെറും 10 സീറ്റുകള്‍ മാത്രമേ പിടിച്ചെടുക്കാന്‍ സാധിച്ചിട്ടുള്ളൂ. കോണ്‍ഗ്രസ് വെറും നാല് സീറ്റുകള്‍ മാത്രമാണ് പിടിച്ചെടുത്തിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പിന്നിലായത് ബിജെപിയ്ക്കു തന്നെ കനത്ത തിരിച്ചടിയായി. കിരണ്‍ ബേദി 282 വോട്ടിന് പിന്നിലാണ് ഇപ്പോള്‍. കൃഷ്ണ നഗറിലാണ് കിരണ്‍ മത്സരിക്കുന്നത്. സദര്‍ ബസാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ പിന്നിലാണ്. ആം ആദ്മി പാര്‍ട്ടി ഓഫീസില്‍ ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























