കിരണ്‍ ബേദിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപിയ്ക്കു തെറ്റ് പറ്റിയോ? ഡല്‍ഹിയില്‍ ഇനി ആം ആദ്മി തരംഗം

ബിജെപി കരുതി കാണില്ല ഇത്രയ്‌ക്കൊരു വലിയ തോല്‍വിയാണ് ബിജെപി നേരിടാന്‍ പോകുന്നതെന്ന്. ഡല്‍ഹിയില്‍ ഇനി ആം ആദ്മി പാര്‍ട്ടി തരംഗം. ബിജെപിയും കോണ്‍ഗ്രസും ഏറെ പിന്നിലാണ് ഇപ്പോള്‍. 2013ല്‍ ഉണ്ടായതിനേക്കാളും വലിയ മുന്നേറ്റമാണ് ഇത്തവണ ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. ലീഡ് നില പ്രകാരം എഎപി കേവലഭൂരിപക്ഷവും കടന്ന് മുന്നേറുകയാണ്. അതേസമയം, ഇന്ത്യ ഒട്ടാകെ ഉണ്ടായിരുന്ന മോദി തരംഗം ഡല്‍ഹിയിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് ആകെ നാണക്കേടായി.
ഡല്‍ഹി ജനത ബിജെപിയെ കൈവിട്ടു. എന്നാല്‍ എന്‍ഡിഎ വിരുദ്ധ തരംഗമല്ല കാണുന്നതെന്ന് ബിജെപി പ്രതികരിച്ചു. നല്ല പ്രകടനം കാഴ്ചവച്ച എഎപിയെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 62 സീറ്റുകളിലായി ബിജെപി ഇപ്പോള്‍ മുന്നിലാണ്. കിരണ്‍ ബേദിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപിയ്ക്കു തെറ്റ് പറ്റിയിട്ടില്ലെന്നും ബിജെപി വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























