കേജ്‌രിവാള്‍ എന്ന ഫീനിക്‌സ് പക്ഷി

ഡല്‍ഹി തിരഞ്ഞെടുപ്പിലെ താരം മറ്റാരുമല്ല അത് അരവിന്ദ് കേജരിവാള്‍ തന്നെ എന്ന് ആരും സമ്മതിക്കും. തകര്‍ച്ചയുടെ പടുകുഴിയില്‍ കിടന്ന ഒരു പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും കേജരിവാളിന് സ്വന്തം. ദേശീയരാഷ്ട്രീയം ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും അതിനാല്‍ മോദി എഫക്ടിന് ഡല്‍ഹിയെ തൊടാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ കെജരിവാള്‍ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരുന്നു. അതിനുള്ള തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനിടയില്‍ തനിക്ക് പ്രിയപ്പെട്ടതെല്ലാം വലിച്ചെറിഞ്ഞ ചരിത്രമാണ് കെജ്രിവാളിനുള്ളത്. അഴിമതിയില്‍ മനംനൊന്ത് സിവില്‍ സര്‍വീ്‌സ് പുല്ലുപോലെ വലിച്ചെറിഞ്ഞ് അഴിമതിക്കെതിരെ സന്ധിയില്ലാ സമരത്തിനിറങ്ങിയതാണ് ഈ രാഷ്ട്രീയനേതാവ്.
ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പില്‍ കെജ്രിവാളിനെ അത്ര നിസ്സാരനാക്കി തള്ളരുതെന്ന് മുഖ്യ എതിരാളിയായ ബിജെപി ആദ്യമേ മനസ്സിലാക്കിയിരുന്നു. അക്കാരണത്താലാണ് കിരണ്‍ ബേദിയെത്തന്നെ എതിര്‍സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താന്‍ പാര്‍ട്ടി മുന്നിട്ടിറങ്ങിയത്. ബേദിയുടെ അതുല്യമായ പ്രതിഛായയിലൂടെ ആം ആദ്മി നേതാവിനെ പിടിച്ച് കെട്ടാമെന്നത് ബിജെപിയുടെ വെറും വ്യാമോഹമായിരുന്നു. പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാതെ പോയ ബേദിക്ക് കെജ്രിവാളിന്റെ പ്രതിഛായയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നതോ പോകട്ടെ അവര്‍ ബിജെപിക്ക് ഒരു ബാധ്യതയായിത്തീരുകയും ചെയ്തു. എന്നാലും ആം ആദ്മിക്കെതിരെ ഇഞ്ചോടിഞ്ച് പോരാടാന്‍ ബിജെപി അരയും തലയും മുറുക്കിയാണ് ഡല്‍ഹിയില്‍ പ്രചാരണത്തിനിറങ്ങിയത്.

ഡല്‍ഹി സംസ്ഥാനതെരഞ്ഞെടുപ്പില്‍ ഇതാദ്യമായി പ്രധാനമന്ത്രി അഞ്ച് തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയതും ഇതിന്റെ ഭാഗമായാണ്. 120 എംപിമാരെ രംഗത്തിറക്കിയ ബിജെപി കെജ്രിവാളിനെ തളയ്ക്കാന്‍ കേന്ദ്രമന്ത്രിമാരെയെല്ലാം തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കി ഭാഗ്യം പരീക്ഷിക്കാനും മറന്നില്ല. എന്നാല്‍ ഡല്‍ഹിയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തന്ത്രപൂര്‍വം മുന്നേറിയ കെജ്രിവാളിന് മുന്നില്‍ ബിജെപിയുടെ തന്ത്രങ്ങളും പ്രതിഛായയും ഒരു വേള നിഷ്ഫലമായിത്തീര്‍ന്നു. ഡല്‍ഹിയെ നന്നാക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന കെജ്രിവാളിന്റ അഭ്യര്‍ത്ഥനയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ബിജെപിയെയും കോണ്‍ഗ്രസിനെയും വെള്ളംകുടിപ്പിച്ച് ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രണ്ടാംവട്ടവും ഉജ്വല പ്രകടനം നടത്തിയ ആം ആദ്മി പാര്‍ട്ടിയുടെ അമരക്കാരനായ ഈ മുന്‍ ഐ.ആര്‍.എസുകാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അപൂര്‍വ പ്രതിഭാസമാണ്. 2013ല്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ സ്വന്തം തട്ടകത്തില്‍ നിര്‍ഭയനായി മല്‍സരിച്ച് വിജയിച്ച ഈ ജനനേതാവ് ഇപ്പോള്‍ വീണ്ടും തരംഗമാവുകയാണ്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഇലക്ട്രിക്കല്‍ എന്‍ജിനീയറായ അച്ഛന്റെ പാത പിന്തുടര്‍ന്ന് റൂര്‍ക്കി ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. ടാറ്റാ സ്‌റീല്‍ കമ്പനിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആരെയും മോഹിപ്പിക്കുന്ന സ്വപ്നസമാനമായ ആ ജോലി 1992ല്‍ അദ്ദേഹം രാജിവച്ചു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടിയാണ് ടാറ്റസ്റ്റീലിലെ ജോലിയില്‍ നിന്ന് ലീവെടുക്കുകയും പിന്നീട് രാജിവയ്ക്കുകയുമുണ്ടായത്. 1995ല്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഇന്ത്യന്‍ റവന്യൂസര്‍വീസില്‍ അംഗമായി. ആദായ നികുതി വകുപ്പിലായിരുന്നു നിയമനം.
സാധാരണക്കാരന്റെ വേഷവും ഭാഷയുമായാണ് 47 കാരനായ കെജ്രിവാള്‍ ഈ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്. ഇതുതന്നെയാണ് ഡല്‍ഹിയിലെ മുഖ്യധാരാ രാഷ്ട്രീയക്കാരെ വിറപ്പിച്ച കെജ്രിവാള്‍ ഇഫക്റ്റിന്റെ പ്രഭവകേന്ദ്രവും. ഒപ്പം മോഡിയുടെ അധികാര ധാര്‍ഷ്ഠ്യത്തിനേറ്റ തിരിച്ചടിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha