എഎപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച: അഴിമതി അവസാനിപ്പിക്കലിന് ആദ്യ പരിഗണനയെന്ന് എഎപി

ഡല്‍ഹി ഇനി ആര് ഭരിക്കുമെന്ന ചോദ്യത്തിന് സംശയം വേണ്ട. ആം ആദ്മി പാര്‍ട്ടി തന്നെ. അരവിന്ദ് കേജരിവാള്‍ മുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയില്‍ ആകും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ബിജെപിയേയും കോണ്‍ഗ്രസിനേയും പിന്തള്ളി രണ്ടാം തവണയാണ് എഎപി അധികാരത്തിലെത്തുന്നത്.
2013ല്‍ ആദ്യമായി മല്‍സരിച്ചപ്പോള്‍ 28 സീറ്റുകളാണ് ഇവര്‍ക്ക് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ കേവല ഭൂരിപക്ഷത്തിലേക്ക് എത്തി. ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിച്ച് ഭരണം കൈയ്യാളുന്നതിനുള്ള അവസരം ഡല്‍ഹി ജനത എഎപിക്ക് നല്‍കി. ഡല്‍ഹിയിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് എഎപി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























