അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് ശരിയായില്ലെന്ന് ശശി തരൂര്‍

2003ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രാധരനും തീവ്രവാദിയുമായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിരുന്നെന്നും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തായിരുന്നു അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നത്.
തൂക്കിലേറ്റുന്നതിനുമുമ്പ് അഫ്‌സല്‍ഗുരുവിനെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരം നല്‍കണമായിരുന്നുവെന്നും അവര്‍ക്ക് മൃതദേഹം വിട്ടുകൊടുക്കണമായിരുന്നുവെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ തരൂര്‍ പറഞ്ഞു. വധം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ജമ്മു കശ്മീരിലെ അഞ്ച് എം.എല്‍.എമാര്‍ പ്രസ്താവനയിറക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ ട്വീറ്റ്.
എം.എല്‍.എമാര്‍ ഇങ്ങനെ ചെയ്തത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ സ്വതന്ത്ര എം.എല്‍.എ എന്‍ജിനീയ റഷീദിന്റെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുലാം നബി ആസാദിന് ലഭിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തരൂര്‍ അഭിപ്രായം പറഞ്ഞത്. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പ്രസ്താവന നിയമസഭയില്‍ വായിച്ചശേഷമാണ് റഷീദ് വോട്ട് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























