ഇത് സത്യസന്ധതയുടെ വിജയമാണ്, ഡല്‍ഹിയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് കേജരിവാള്‍, ഇത്രയ്ക്കു വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും കേജരിവാള്‍

ആദ്യ ഫലം വന്നതോടെ കേജരിവാള്‍ ഡല്‍ഹിയെ സല്യൂട്ട് ചെയ്തു. ഇതു സത്യസന്ധതയുടെ വിജയമാണ്. ഡല്‍ഹിയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു, തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാള്‍. ജനങ്ങളുടെയും സത്യത്തിന്റെയും വിജയമാണിത്. ഈ വിജയത്തില്‍ സംഭ്രമമുണ്ട്. ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. കുടുംബത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇവിടെ എത്താന്‍ കഴിയില്ലായിരുന്നെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബാംഗങ്ങളോടൊപ്പമാണ് കേജരിവാള്‍ പാര്‍ട്ടി ഓഫിസിനു മുന്നിലെ സ്‌റ്റേജിലെത്തിയത്. വളരെ ശ്രദ്ധേയമായ വിജയമാണ് ഡല്‍ഹി നല്‍കിയത്. അതില്‍ സന്തോഷമുണ്ട്. ഡല്‍ഹിയെ സേവിക്കാന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കണം. പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും അഭിമാനകരമായി മാറുന്ന ഡല്‍ഹി കൊണ്ടുവരണം.
എനിക്കു തന്നെയായി അതിനു കഴിയില്ല. വിജയം ഒരു വലിയ ഉത്തരവാദിത്വമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. ബിജെപിയുടെ ഇന്നത്തെ അവസ്ഥ അവര്‍ കാട്ടിയ ധാര്‍ഷ്ട്യത്തിന്റെ ഫലമാണ്. ജനങ്ങളെ നമ്മള്‍ എളിമയോടെ വേണം സേവിക്കാന്‍, കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടി ഇനി ഡല്‍ഹിയെയും ജനങ്ങളെയും ഒരുപ്പോലെ കാത്തുകൊള്ളുമെന്ന് പ്രതീക്ഷിക്കാം.
ആം ആദ്മി പാര്‍ട്ടിയാണ് ഇനി ഡല്‍ഹിയിലെ താരം. ഡല്‍ഹി ഇനി ആം ആദ്മിയുടെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന്തന്നെ വിശ്വാസിക്കാം. ദല്‍ഹിയിലെ ജനങ്ങള്‍ കിരണ്‍ ബേദിയെയും ബിജെപിയെയും മാറ്റി നിര്‍ത്തി എഎപിയെ പിന്തുണച്ചത് ദല്‍ഹിയിലെ വലിയൊരു മാറ്റത്തിനും വികസനത്തിനും വഴിവയ്ക്കുമെന്ന് കരുതാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























