നാലുവയസുകാരിയുടെ മൃതദേഹം പാത്രത്തില്‍...കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി ഒരു പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ..ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചുപോയിരുന്നു

എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇന്ത്യയിൽ ഇപ്പോഴും അന്ധവിശ്വാസങ്ങളും അവയോട് അനുബന്ധിച്ചുള്ള ദുർമന്ത്രവാദം പോലുള്ള അനാചാരങ്ങളും ഇപ്പോഴും തഴച്ചു വളരുന്നു...കൊച്ചു കുട്ടികളെവരെ ഇത്തരം മന്ത്രവാദത്തിനു ഇരയാക്കുന്നതിനു ഇത്തരക്കാർ മടിക്കാറില്ല. അതുപോലെയുള്ള മനഃസാക്ഷിയുള്ളവവർക്ക് കണ്ടു നില്ക്കാൻ പോലും ആകാത്ത സംഭവമാണ് ഒഡീഷയിൽ ഉണ്ടായിരിക്കുന്നത്
ഒഡീഷയിലെ ജുംക ഗ്രാമത്തില്‍ ആണ് സംഭവം നടന്നത് ... നാല് വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ ആണ് ദുർമന്ത്രവാദത്തിന്റെ പേരിൽ അരും കൊല ചെയ്തത്.. മൃതദേഹം പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ ആണ് കണ്ടെത്തിയത് .
ദുർ മന്ത്രവാദത്തിനായി മകളെ തട്ടിക്കൊണ്ടുപോയത് അയല്വാസികളായാണെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത് ..
അയല്‍വാസികള്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി രക്തം കുടിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത് . കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി ഒരു പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം നടന്നത്. ശനിയാഴ്ച അംഗന്‍വാടിയില്‍ നിന്നെത്തിയ കുട്ടി വീടിന് മുമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈകീട്ടോടെ ആണ് കുട്ടിയെ കാണാതായത് എന്ന് പറയുന്നു . ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ഗ്രാമത്തില്‍ മുഴുവന്‍ തിരഞെങ്കിലും കണ്ടെത്താനായില്ല ..പിന്നീട് തൊട്ടടുത്തുള്ള സംഖ്യ റാണി നാഥിന്‍റെ വീട്ടില്‍ തെരഞ്ഞപ്പോഴാണ് കുട്ടിയെ പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ കൊല്ലുകമാത്രമല്ല, ദുര്‍മന്ത്രവാദത്തിനായി കുഞ്ഞിന്‍റെ രക്തം ഊറ്റിക്കുടിച്ചുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ചോദ്യം ചെയ്യലിനായി സംഖ്യാ റാണി നാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗ്രാമത്തിലുള്ളവര്‍ രണ്ടുപേരെ പിടികൂടിയെന്നും നാട്ടുകാരിൽ നിന്നും ഇവരെ രക്ഷപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. ഇവര്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്നും അഡീഷണല്‍ എസ് പി റാഹി നാരായണ്‍ ബാട്ടിക് പറഞ്ഞു. തനിക്ക് കുഞ്ഞിന്‍റെ കൊലപാതകത്തില്‍ പങ്കില്ലെന്നും എല്ലാം ചെയ്ത് മൃതദേഹം പാത്രത്തിലാക്കി തന്‍റെ വീട്ടിലുപേക്ഷിച്ചത് നവീന്‍ ഷാ ആണെന്നും സാംഖ്യ റാണി നാഥ് പറഞ്ഞു.
എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നും താന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് വീട്ടില്‍ താമസമെന്നും അവര്‍ അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും നവീന്‍ ഷാ വാദിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയാനാകില്ലെന്നും ആണ് പൊലീസ് പറയുന്നത്
https://www.facebook.com/Malayalivartha