വ്യത്യസ്തമായ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ച് പെൺകുട്ടി ...തന്റെ വിവാഹം മുടക്കാന്‍ മുഖ്യമന്ത്രി സഹായിക്കണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം

തന്റെ വിവാഹം മുടക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് 15കാരി ! പരാതി സമര്‍പ്പിക്കാന്‍ കുട്ടി എത്തിയത് അമ്മാവന്റെ കൂടെ…
വ്യത്യസ്തമായ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ച് പെൺകുട്ടി ...തന്റെ വിവാഹം മുടക്കാന്‍ മുഖ്യമന്ത്രി സഹായിക്കണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം . രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ആണ് പരാതിയുമായി 15 കാരി നേരിട്ടെത്തിയത്
നിര്‍ബന്ധിത വിവാഹത്തില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് വാതിലില്‍ മുട്ടിവിളിച്ചാണ് പെണ്‍കുട്ടി അഭ്യര്‍ഥന മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിന് സമര്‍പ്പിച്ചത്. രാജ്സ്ഥാനിലെ ടോങ്ക് ജില്ലയില്‍നിന്നെത്തിയ പെണ്‍കുട്ടി വാക്കാലാണ് മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചതെന്ന് ഓഫീസ് അറിയിച്ചു.
തന്റെ ബന്ധുവിനൊപ്പമാണ് പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. അമ്മയുടെ മരണശേഷം 15 വയസ്സ് മാത്രം പ്രായമുള്ള തന്നെ പഠിക്കാന്‍ വിടാതെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് തന്റെ അച്ഛന്‍ എന്ന് കുട്ടി മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. പരാതി കേട്ട മുഖ്യമന്ത്രി പഠിക്കാന്‍ എല്ലാ വിധ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് പെണ്‍കുട്ടിയ്ക്ക് ഉറപ്പും നല്‍കി.
സംഭവത്തെ തുടര്‍ന്ന് കുട്ടിയെ സംരക്ഷിക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആഗ്രഹങ്ങള്‍ ആരാഞ്ഞ മുഖ്യമന്ത്രി അത് നടത്തിയെടുക്കുന്നതിന് സഹായം നല്‍കുമെന്നും പെണ്‍കുട്ടിയോട് വാഗ്ദാനം നല്‍കി.
കേരളത്തില്‍ ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്ക് സമാനമായ രീതിയിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി പരാതിക്കാരെ കാണുന്നത്. എല്ലാ ദിവസും തന്റെ വസതിയില്‍ വെച്ചാണ് ഇത് നടക്കുന്നത്. തിരഞ്ഞെടുത്ത പരാതിക്കാരുടെ പരാതി അതത് വകുപ്പുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഈ പരിപാടിക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























