Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ശത്രുവിമാനങ്ങൾ നുഴഞ്ഞുകയറുന്നതു തടയാനായി ഉയർന്ന അതിർത്തിപ്രദേശങ്ങളിലേക്ക് ആകാശ് പ്രൈം മിസൈലുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു.10,000 കോടിരൂപമുടക്കിയാണ് മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്‌‌‌‌‌‌‌

22 OCTOBER 2019 05:28 PM IST
മലയാളി വാര്‍ത്ത

ശത്രുവിമാനങ്ങൾ നുഴഞ്ഞുകയറുന്നതു തടയാനായി ഉയർന്ന അതിർത്തിപ്രദേശങ്ങളിലേക്ക് ആകാശ് പ്രൈം മിസൈലുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു.10,000 കോടിരൂപമുടക്കിയാണ് മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്

ചൈനയോടും പാകിസ്താനോടും അതിര്‍ത്തി പങ്കിടുന്ന 15,000 അടിയിലധികം ഉയരത്തിലുള്ള ലഡാക്ക് പോലുള്ള പ്രദേശങ്ങളിലേക്കായാണ് ഇരുന്നൂറോളം മിസൈലുകള്‍ വാങ്ങുക. ശത്രുവിമാനങ്ങള്‍ നുഴഞ്ഞുകയറുന്നതു തടയാനായാണ് തീരുമാനം.

ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ആകാശ് മിസൈലുകളുടെ മെച്ചപ്പെട്ട പതിപ്പായ ആകാശ് പ്രൈം സൈനികപരീക്ഷണങ്ങളിലും മറ്റും മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. വിദേശ കമ്പനികളില്‍നിന്ന് പുതിയ ഉപരിതല മിസൈലുകള്‍ വാങ്ങാനുദേശിച്ചിരുന്നെങ്കിലും പ്രതിരോധമേഖലയില്‍ മേയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി കൊണ്ടുവരുന്നതിന്റെ ഭാഗമായി ഡിആര്‍ഡിഒയ്ക്കുതന്നെ കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

അയല്‍രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും പര്‍വത അതിര്‍ത്തി ലംഘിച്ചുള്ള വിമാനമാര്‍ഗമുള്ള ആക്രമണം ചെറുക്കാന്‍ ഇന്ത്യയുടെ അഭിമാനമായ ആകാശ് മിസൈലുകളെ തന്നെ നിയോഗിക്കാന്‍ ആണ് ഇപ്പോൾ തീരുമാനം ആകാശ് പ്രൈം മിസൈലുകളുടെ രണ്ട് റെജിമെന്റുകള്‍ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശമാണ് പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നത് . നിര്‍ദേശം അംഗീകരിച്ചാല്‍ 15,000 അടിക്ക് മുകളിലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി മിസൈലുകളെ വിന്യസിക്കാന്‍ കഴിയും. ലഡാക്കില്‍ നിന്ന് കരസേനാ മേധാവി ബിപിന്‍ റാവത്തും പ്രതിരോധമന്ത്രിയും തിരിച്ചെത്തിയ ശേഷം നടക്കുന്ന പ്രതിരോധ ഏറ്റെടുക്കല്‍ സമിതി യോഗത്തിലാകും നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുക.

5000 കോടി രൂപ മുടക്കി ഇന്ത്യ സ്വന്തമാക്കിയ ആകാശ് അതിര്‍ത്തിപ്രദേശങ്ങളിലെ സുരക്ഷ കണക്കാക്കിയാണ് വാങ്ങിയിട്ടുള്ളത് . നിലവില്‍ പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളിലെ സംരക്ഷണത്തിനായാണ് മിസൈലുകള്‍ വിന്യസിച്ചിരിക്കുന്നത്

ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യ സ്വന്തമായി നിര്‍മിച്ച മധ്യദൂര കര- വ്യാമ മിസൈലാണ് ആകാശ്. സൂപ്പര്‍സോണിക് വിഭാഗത്തിലുള്ള മിസൈലിന്റെ ലക്ഷ്യപരിധി ഏകദേശം 30 കിലോമീറ്ററാണ്. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറക്ഷല്‍ സിസ്റ്റമാണു പ്രത്യേകത. യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. 2015 ജൂലൈ 10നാണ് ആകാശ് മിസൈല്‍ വ്യോമസേനയുടെ ഭാഗമായത്.

ചൈന-പാക് അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന് രണ്ടു മിസൈല്‍ റജിമെന്റുകളുണ്ട്. ഇതുകൂടാതെയാണ് രണ്ടു റജിമെന്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സേന ഉദ്ദേശിക്കുന്നത്. ഇത് ആകാശ് മിസൈല്‍ റജിമെന്റാകണമെന്നാണ് സേനയുടെ ആവശ്യം. 10000 കോടിയിലധികം രൂപയാണ് ഇതിനായി ചെലവു കണക്കാക്കുന്നതെന്നാണ് സേന കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. നേരത്തേ, മിസൈല്‍ റജിമെന്റുകള്‍ക്ക് വേണ്ട ആയുധങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ ആയുധങ്ങള്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശീയമായ നിര്‍മിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം, ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പര്‍ സോണിക് ആയുധ നിര്‍മാണവും  അണിയറയില്‍ സജീവമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) കീഴിലാണ് ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കുക.

പദ്ധതി വിജയകരമെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ആയുധശക്തികളില്‍ ഒന്നായി ഇന്ത്യ മാറും. സെക്കന്റില്‍ ഒരു മൈല്‍ വരെ സഞ്ചരിക്കുന്ന ഈ മിസൈലുകള്‍ ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി പ്രതിരോധം തീര്‍ക്കും. പദ്ധതിയുടെ പ്രാരംഭഘട്ട നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വ്യക്തമാക്കിയിട്ടുണ്ട്. ആധുനിക ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിനായാണ് ഇന്ത്യ ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ രൂപം നല്‍കുന്നത്. ഈ മിസൈലുകള്‍ക്ക് പരമ്പരാഗത അല്ലെങ്കില്‍ ന്യൂക്ലിയര്‍ പേലോഡുകളെ പ്രതീക്ഷിക്കുന്നതിനേക്കേള്‍ വേഗത്തില്‍ ദീര്‍ഘദൂരത്തേക്ക് ചെന്നെത്തിക്കാന്‍ സാധിക്കും.

നാഗ്, അഗ്നി, തൃശൂല്‍, പൃഥ്വി എന്നിവയാണു മറ്റു മിസൈലുകള്‍. 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാന്‍ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ കുതിക്കും. 2015 മെയ് 5ന് ആകാശ് കരസേനയുടെയും ഭാഗമായികഴിഞ്ഞതാണ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (3 minutes ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (5 minutes ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (33 minutes ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (49 minutes ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (7 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (7 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (7 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (8 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (8 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (9 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (9 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (11 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (12 hours ago)

Malayali Vartha Recommends