Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ഇനി നോട്ടയെയും പേടിക്കണം; മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് നോട്ട

25 OCTOBER 2019 04:54 PM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് നോട്ട. ലാത്തൂര്‍ റൂറല്‍, പലസ് കദേഗാവ് മണ്ഡലങ്ങളിലാണ് നോട്ട രണ്ടാം സ്ഥാനത്തെത്തിയത്. ലത്തൂര്‍ റൂറലില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖിന്റെ മകന്‍ ധീരജ് വിലാസ്റാവു ദേശ്മുഖ് പോള്‍ ചെയ്ത വോട്ടിന്റെ 67.64 ശതമാനവും നേടിയാണ് ജയിച്ചത്. ദേശ്മുഖിന് 1,35,006 വോട്ട് കിട്ടിയപ്പോള്‍ രണ്ടാമതെത്തിയ നോട്ടയുടെ പെട്ടിയില്‍ വീണത് 27,500 വോട്ടാണ്. ധീരജ് വിലാസ്റാവു ദേശ്മുഖിന്റെ മുഖ്യ എതിരാളി ശിവസേനയുടെ രവി രാമരാജ് ദേശ്മുഖിന് ലഭിച്ചത് വെറും 13524 വോട്ട് മാത്രമാണ്.

പലസ് കദേഗാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കദം വിശ്വജിത്ത് പതംഗറാവു പോള്‍ ചെയ്ത വോട്ടിന്റെ 83.04 ശതമാനം വോട്ട്(1,71,497) നേടിയപ്പോള്‍ രണ്ടാമതെത്തിയ നോട്ടയ്ക്ക് കിട്ടിയത് 20631 വോട്ടാണ്. ശിവസേന സ്ഥാനാര്‍ഥിക്ക് കിട്ടിയത് കേവലം 8976 വോട്ട് മാത്രം. ഹരിയാണയിലും ജനവിധി നിശ്ചയിച്ചതില്‍ നോട്ട നിര്‍ണായകമായി.

തനേസര്‍ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി സുഭാഷ് സുധ കോണ്‍ഗ്രസിന്റെ അശോക് കുമാറിനെ പരാജയപ്പെടുത്തിയത് 842 വോട്ടിനാണ്. ഇവിടെ നോട്ടയ്ക്ക് കിട്ടിയത് 951 വോട്ടാണ്. സിര്‍സയിലും ഹരിയാണ ലോക്ഹിത് പാര്‍ട്ടി സ്ഥാനാര്‍ഥി 602 വോട്ടിന് ജയിച്ചപ്പോള്‍ നോട്ടയില്‍ 579 വോട്ട് വീണു.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ജയം ബിജെപി-ശിവസേന സഖ്യത്തിന് ആയിരുന്നു. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനങ്ങളും ശ്രദ്ധേയമായി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളി ആവുകയാണ് നോട്ട. മഹാരാഷ്ട്രയിൽ നോട്ട രണ്ടാമത് എത്തിയ രണ്ട് മണ്ഡലങ്ങളിലും മത്സരം കോണ്‍ഗ്രസും ശിവസേനയും തമ്മിലായിരുന്നു. രണ്ടിടത്തും കോണ്‍ഗ്രസിനായിരുന്നു ജയമെന്ന് പറഞ്ഞാല്‍ പോര ഏകപക്ഷീയ ജയം തന്നെയായിരുന്നു.

തിരഞ്ഞെടുപ്പിൽ ശിവേസനയ്ക്ക് കിട്ടിയ വോട്ടിന്റെ ഇരട്ടിയിലേറെ വോട്ടാണ് നോട്ട നേടിയത്. മഹാരാഷ്ട്രയില്‍ ആകെ വോട്ടുകളുടെ കണക്കില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയേക്കാള്‍ വോട്ട് നോട്ട നേടി. ആം ആദ്മി പാര്‍ട്ടിക്ക്൦ 0 .11 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ നോട്ടയ്ക്ക് 1.37 ശതമാനം വോട്ട് ലഭിച്ചു. ഹരിയാനയിലെ ആറ് മണ്ഡലങ്ങളിലും നോട്ടയ്ക്ക് ലഭിച്ച വോട്ട് നിര്‍ണായകമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (7 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (23 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (43 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (51 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (1 hour ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

Malayali Vartha Recommends