രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവാവ്; നിരന്തരം ഭീഷണി; യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് പ്രതികാരം വീട്ടി പെൺകുട്ടി

രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് പെണ്‍കുട്ടി. അലിഗഡിലെ ജീവന്‍ഗഡ് പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. അയാളുമായുള്ള വിവാഹത്തിന് തയ്യാറായില്ലെങ്കിൽ തന്റെ രഹസ്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇതാണ് ആസിഡ് ഒഴിക്കാൻ കരണമായെതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
എന്നാൽ തന്റെ മകനുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. കുറച്ച ദിവസങ്ങൾക്ക് മുൻപ് ഇരുവരും പിണക്കത്തിലായിരുന്നു. തന്റെ മകനെ പെൺകുട്ടി ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നത് പതിവാണെന്നും യുവാവിന്റെ 'അമ്മ പറഞ്ഞു. യുവാവ് ചിത്സയിലാണ്. പെൺകുട്ടിയുടെ അക്രമണത്തത്തിൽ യുവാവിന്റെ കണ്ണിനെ മോശമായി ബാധിച്ചുവെന്ന് ജവഹര്‍ ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിന്റെ ഡോ. എസ്.എസ് സൈദി പറഞ്ഞു.
https://www.facebook.com/Malayalivartha