അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും

അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. രാവിലെ ഒന്‍പതിന് ഒറ്റപ്പാലം സബ് കളക്ടറുടെ സാന്നിധ്യത്തില്‍ വനത്തിനുള്ളില്‍ വച്ചാണ് ഇന്‍ക്വസ്റ്റ്. പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന. തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കാര്‍ത്തിക്, അരവിന്ദ്, ശ്രീമതി എന്നീ മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് വ്യക്തമാക്കിയത്.
ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ സംബന്ധിച്ചും ഏറ്റമുട്ടല്‍ സംബന്ധിച്ചും പോലീസ് ഇന്ന് ഔദ്യോഗികമായി വിശദീകരിക്കും.
"
https://www.facebook.com/Malayalivartha