അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരവില്പന പൂര്‍ണമായും നിരോധിച്ചു. മാംസാഹാര വില്പനയ്ക്ക് നേരത്തെ വിലക്കുണ്ടെങ്കിലും ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകള്‍ വിതരണം ചെയ്യുന്ന സാഹചര്യത്തിലാണിത്. മദ്യം വിളമ്പുന്നതിനും നിരോധനമുണ്ട്.
താമസക്കാര്‍ക്കായി ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകള്‍ വഴി മാംസാഹാരം എത്തിക്കരുതെന്ന് ഹോട്ടലുകള്‍ക്കും കച്ചവടക്കാര്‍ക്കും ഹോം സ്‌റ്റേകള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്ന് അയോദ്ധ്യ ഭക്ഷ്യ കമ്മിഷണര്‍ മണിക് ചന്ദ്ര സിംഗ് പറഞ്ഞു. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും. മാംസാഹാര ഓര്‍ഡറുകള്‍ സ്വീകരിക്കരുതെന്ന് ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. മദ്യത്തിനും നിരോധനമുണ്ടെങ്കിലും അയോദ്ധ്യയിലെ രാംപഥില്‍ മദ്യവില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ പൂട്ടിക്കാനും ശ്രമമുണ്ട്.
https://www.facebook.com/Malayalivartha


























