ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ സവായ് മാന്‍ സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭില്‍വാര സ്വദേശിയായ രമേശ് ഭൈരവയാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പത്രകര്‍ കോളനി പ്രദേശത്തുള്ള ഖരാബസ് സര്‍ക്കിളിന് സമീപത്താണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ കാര്‍ ആദ്യം ഡിവൈഡറിലാണ് ഇടിച്ചത്. തുടര്‍ന്ന് വഴിയരികിലുള്ള കടകളില്‍ ഇടിക്കുകയും കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയും ആയിരുന്നു.
കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മദ്യപിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. അപകടത്തിന് ശേഷം മൂന്ന് പേര്‍ കടന്നുകളഞ്ഞു. ഒരാളെ മാത്രമാണ് പിടികൂടാന്‍ സാധിച്ചത്.
https://www.facebook.com/Malayalivartha


























