ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിക്ക് തുടക്കം....

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. യാത്രക്കാരായ സ്ത്രീകള്‍ക്ക് പ്രത്യേക പിങ്ക് ടിക്കറ്റ് നല്‍കും. 10 രൂപ മുഖവില കണക്കാക്കുന്ന ഇതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കും. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ഡി.ടി.സി) ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലുമാണ് വനിതകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയുക. പദ്ധതി പ്രഖ്യാപനം നേരത്തെ നടത്തിയിരുന്നു. ഡി.ടി.സിയുടെ 3700 ബസുകളും ക്ലസ്റ്റര്‍ സ്‌കീമിലെ 1800 ബസുകളുമാണ് ഡല്‍ഹിയില്‍ സര്‍വിസ് നടത്തുന്നത്.
ഡല്‍ഹിക്ക് ചരിത്രദിനമാണ് ഇതെന്നും സ്ത്രീകളുടെ സുരക്ഷക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. ഡി.ടി.സി ബസുകളിലെ 30 ശതമാനത്തോളം യാത്രികരും സ്ത്രീകളാണ്.
നോയിഡ-എന്‍.സി.ആര്‍ സര്‍വിസുകളിലും എയര്‍പോര്‍ട്ട് ഉള്‍പ്പടെയുള്ള പ്രത്യേക സര്‍വിസുകളിലും സൗജന്യ യാത്ര ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 29ന് പദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭ അനുമതി നല്‍കി.
സൗജന്യ യാത്ര പദ്ധതി നടപ്പാക്കാന്‍ 290 കോടി രൂപയാണു സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയത്. ഇതില്‍ 90 കോടിയോളം രൂപയാണു ഡി.ടി.സിക്കും 50 കോടി രൂപയാണു ക്ലസ്റ്റര്‍ ബസുകള്‍ക്കുമായി ലഭിക്കുക. 150 കോടി രൂപ ഡല്‍ഹി മെട്രോയുടെ വിഹിതമാണ്. ഡല്‍ഹി മെട്രോ ട്രെയിനില്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ സൗജന്യ യാത്രാ സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് ലഭിക്കില്ല.
"
https://www.facebook.com/Malayalivartha