നരേന്ദ്ര മോദിക്ക് വ്യോമ പാത നിഷേധിച്ചു; അന്താരാഷ്ട്ര വ്യോമയാന സംഘടന പാകിസ്ഥാനോട് വിശദീകരണം തേടി

സൗദിയിലേക്ക് തിരിക്കാനിരുന്ന ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വ്യോമ പാത നിഷേധിച്ച പാകിസ്ഥാൻ നടപടിക്കെതിരെ വിരൽ ചൂണ്ടി ഇന്ത്യ. നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തിന് വിമാനപാത നിഷേധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര വ്യോമയാന സംഘടന പാകിസ്ഥാനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാൻ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ച കാര്യം ഇന്ത്യ അന്താരാഷ്ട്ര വ്യോമയാന സംഘടനയില്‍ അറിയിക്കുകയുണ്ടായി. മാത്രമല്ല വിവിഐപികളുടെ വിമാനയാത്രയ്ക്ക് ഒരു രാജ്യവും ഇങ്ങനെ വ്യോമഗതാഗത അനുമതി നിഷേധിക്കാറില്ല എന്ന കാര്യവും ഇന്ത്യ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
വിവിഐപികൾക്ക് വ്യോമഗതാഗത അനുമതി നിഷേധിക്കാറില്ല എന്ന കാര്യത്തെ നിലനിൽക്കെ പാകിസ്ഥാൻ ഇന്ത്യയോട് അത് ചെയ്തിരിയ്ക്കുകയാണ്. ഈ വിഷയത്തിൽ ഇന്ത്യ കത്ത് അയച്ചു. ഇന്ത്യ അയച്ച കത്ത് ഐ.സി.എ.ഒ പ്രസിഡന്റിന് കിട്ടിയെന്നും പാകിസ്ഥാനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയെന്നും സംഘടനയുടെ കമ്യൂണിക്കേഷന്‍ മേധാവി ആന്റണി ഫില്‍ബിന്‍ പറയുകയുണ്ടായി. മോദിയുടെ വിമാനയാത്രയ്ക്ക് പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് അറിയിച്ചത്.
https://www.facebook.com/Malayalivartha