ഇനി ആ കൈ പൊങ്ങില്ല പാക്കിസ്ഥാന്റെ ചിറകരിഞ്ഞ് ഇന്ത്യ; രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക്കിസ്ഥാൻ വ്യോമാപത നിഷേധിച്ചതിനെതിരെ അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ (ഐസിഎഒ) സമീപിക്കാനൊരുങ്ങി ഇന്ത്യ

രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക്കിസ്ഥാൻ വ്യോമാപത നിഷേധിച്ചതിനെതിരെ അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ (ഐസിഎഒ) സമീപിക്കാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി മോദിയുടെ സൗദി അറേബ്യയിലേക്കുള്ള യാത്രക്കായി വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്ലാമാബാദ് ഞായറാഴ്ച അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. അന്താരാഷ്ട്ര ബിസിനസ് ഫോറത്തിൽ പങ്കെടുക്കാനും സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചക്കുമായാണ് മോദിയുടെ സൗദി യാത്ര.
വിവിഐപിമാരുടെ പ്രത്യേക വിമാനങ്ങള്‍ക്കുള്ള വ്യോമപാത അനുമതി വീണ്ടും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിച്ചതിനെ അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള അനുമതി ഏത് രാജ്യവും തടസ്സം കൂടാതെ നല്‍കി വരുന്നതാണെന്നും സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കി. ഇത് മുന്നാം തവണയാണ് പാക് വ്യോമാപത നിഷേധിക്കപ്പെടുന്നത്. യുദ്ധമൊഴികെയുള്ള സാഹചര്യങ്ങളില്‍ വ്യോമപാത അനുമതി നിഷേധിക്കുന്നത് അന്താരാഷ്ട്രവ്യോമയാന സംഘടനയുടെ മാർനിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും വിഷയം അന്താരാഷ്ട്ര വ്യോമയാന സംഘടനയെ അറിയിക്കുന്നതിലൂടെ പാക്കിസ്ഥാൻ കനത്ത പിഴ നല്‍കേണ്ടി വരുമെന്നും ഇന്ത്യ വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തെ ചൊല്ലിയാണ് വ്യോമപാത നിഷേധിച്ചതെന്നാണ് പാക് അധികൃതരുടെ ന്യായികരണം. സെപ്തംബറില്‍ ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി യുഎസിലേക്ക് പോകാനും പാക്കിസ്ഥാൻ മോദിക്ക് വ്യോമപാത നിഷേധിച്ചിരുന്നു. തുടര്‍ന്നുളള രാഷ്ട്രപതിയുടെ ഐസ്ലന്‍ഡ് യാത്രക്കും വ്യോമപാത നിഷേധിക്കുകയുണ്ടായി.
സെപ്റ്റംബറിൽ തന്നെ ഐസ്ലന്‍ഡിലേക്ക് പോകുന്നതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ബാലാകോട്ടിൽ ഇന്ത്യന് വ്യോമസേന മിന്നലാക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമപാത മുഴുവനായും അടച്ചത്. മാര്‍ച്ച് 27ന് ഭാഗികമായി തുറന്നെങ്കിലും ഇന്ത്യക്ക് പാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ജൂലായ് 16നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.
https://www.facebook.com/Malayalivartha