ഹിമാചല്‍പ്രദേശിൽ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.4 തീവ്രത

ഹിമാചല്‍പ്രദേശിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി. ആളപായമോ,പരിക്കുകളോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞ് വരുന്നതേയുള്ളൂ.
രണ്ടാഴ്ച്ചയ്ക്ക് മുന്നേ ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലും നേരിയ ഭൂചലനം ഉണ്ടായിരുന്നു . റിക്ടര്‍ സ്കെയിലില്‍ 3.0തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ അന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലായിരുന്നു. ഹിമാചല്‍പ്രദേശില്‍ രണ്ട് മാസങ്ങൾക്ക് മുന്നേ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. കശ്മീര്‍- ഹിമാചല്‍ അതിര്‍ത്തിപ്രദേശമായ ചാംബയിലായിരുന്നു റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാഷനഷ്ടമോ രേഖപ്പെടുത്തപ്പെടുത്തിയിരുന്നില്ല. എന്നാൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha