നിഷ്‌ഠൂരതയുടെ മറുവാക്കായ ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി വിശ്വസിച്ചിരുന്നത് താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് .....ബാഗ്ദാദി ജീവിച്ചത് ഭൂമിക്കടിയില്‍ വിപുലമായ സൗകര്യത്തോടെ ഒരുക്കിയിട്ടുള്ള രഹസ്യ അറയിൽ

നിഷ്‌ഠൂരതയുടെ മറുവാക്കായ ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി വിശ്വസിച്ചിരുന്നത് താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു എന്ന് ബാഗ്ദാദിയുടെ വിശ്വസ്തന്‍ മുഹമ്മദ് അലി സാജേത് ..രണ്ടു മാസം മുമ്പ് ഇറാഖിലെ ബാഗ്ദാദില്‍ നിന്നും മുഹമ്മദ് അലി സാജേത്അറസ്റ്റിലായിരുന്നു.. 2015 ല്‍ ആണ് ഇയാൾ ഐഎസില്‍ ചേര്‍ന്നത് . ഭാര്യ വഴി ബാഗ്ദാദിയുടെ ബന്ധുവുമാണ് മുഹമ്മദ് അലി സാജേത്
ഇറാഖിലെ ബാഗ്ദാദില്‍ നിന്നും ഇയാള്‍ അറസ്റ്റിലായതാണ് ബാഗ്ദാദി വേട്ട എളുപ്പമാക്കിയത് . ബാഗ്ദാദിയുടെ ഒളിത്താവളത്തെക്കുറിസിച്ചും മറ്റുമുള്ള നിർണായക വിവരങ്ങളാണ് ഇയാള്‍ വെളിപ്പെടുത്തിയത് . ബാഗ്ദാദിയുടെ ഒളിത്താവള തന്ത്രം മികച്ചതായിരുന്നു എന്നാണ് പറഞ്ഞത്. കടുത്ത സുരക്ഷാ സംവിധാനത്തിന്റെ നടുവിലായിരുന്ന ബാഗ്ദാദി താന്‍ പിടിക്കപ്പെടില്ലെന്നു വിശ്വസിച്ചിരുന്നുവത്രെ ..1999ൽ ജോർദാൻകാരൻ അബു മുസബ് അൽ സർഖാവി രൂപീകരിച്ച തീവ്രവാദ സംഘടനയെയാണ് ബാഗ്‌ദാദി ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഭീകരസംഘടനയാക്കിയത്.
ഇദ്ദേഹത്തിന്റെ മുഴുവൻ പേര് ഇബ്രാഹിം അവാദ് ഇബ്രാഹിം അലി അൽബദ്രി അൽസമർറാഈ എന്നാണ്. ഡോ. ഇബ്രാഹിം, അബു ദുആ എന്നീ പേരുകളിൽ മുൻപ് വിളിക്കപ്പെട്ടിരുന്ന ബാഗ്ദാദി , ഖലീഫ ഇബ്രാഹിം എന്നും അറിയപ്പെട്ടു . 1971-ൽ ഇറാക്കിലെ സമാറയിൽ ജനിച്ച ബാഗ്ദാദി ഇറാക്ക് സർവ്വകലാശാലയിൽ നിന്നും ഇസ്ലാമിക തത്ത്വശാസ്ത്ര പഠനത്തിൽ ഡോക്ടരേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ബാഗ്ദാദി മുമ്പ് ഇമാമായി ജോലി നോക്കിയിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ . ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യു.എസ്. വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു
ഭൂമിക്കടിയില്‍ വിപുലമായ സൗകര്യത്തോടെ ഒരുക്കിയിട്ടുള്ള രഹസ്യ അറയിലാണ് ബാഗ്ദാദി ജീവിച്ചത് ..എട്ടു മീറ്റര്‍ നീളവും അഞ്ചു മുതല്‍ ആറു മീറ്റര്‍ വരെ വീതിയും ഉണ്ടായിരുന്ന ഈ രഹസ്യ അറയിൽ നിറയെ മത ഗ്രന്ഥങ്ങളായിരുന്നു ഉണ്ടായിരുന്നത് . ഇവിടെ ഖുറാന്‍ മുതല്‍ വിവിധ മതപരമായ പുസ്തകങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നുവത്രേ
ശനിയാഴ്ച ബാഗ്ദാദിയെ പിടികൂടിയത് ഇവിടെ നിന്നുമാണോ എന്ന വ്യക്തത സാജേതിനില്ല. എന്നിരുന്നാലും ഇത്തരം ഒരു കാര്യം സംഭവിക്കുമെന്നോ കൊല്ലപ്പെടുമെന്നോ ബാഗ്ദാദി ഒരിക്കലും കരുതിയിരുന്നില്ലെന്ന് സാജേത് പറഞ്ഞു. സാജേത് ബാഗ്ദാദിയുടെ ഏറ്റവും വിശ്വസ്തനും പ്രത്യേക സന്ദേശ വാഹകനും ആണെന്ന് ഒരു ഇറാഖി സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു മാസം മുമ്പ് ബാഗ്ദാദില്‍ വെച്ച് സാജേത് ബാഗ്ദാദില്‍ നിന്നും പിടിയിലായി. സിറിയയിലെ ബാഗ്ദാദിയുടെ സാധ്യതാ കേന്ദ്രങ്ങളുടെ വിവരം കൈ മാറിയത് സാജേത് ആയിരുന്നു. കസ്റ്റഡിയില്‍ സാജേത് നല്‍കിയ വിവരം വെച്ചാണ് ഇറാഖി അധികൃതര്‍ ബാഗ്ദാദിയുടെ ഒരു സന്ദേശവാഹകനെയും അയാളുടെ ഭാര്യയേയും നിരീക്ഷിക്കാന്‍ തുടങ്ങി. പിന്നീട് സൈനിക ഇടപെടലില്‍ ഈ സന്ദേശവാഹകന്‍ കൊല്ലപ്പെട്ടെങ്കിലും ഇയാളുടെ ഭാര്യ ബാഗ്ദാദിയുടെ വിവിധ ഒളിത്താവളം കാട്ടിക്കൊടുക്കുകയായിരുന്നു . പിന്നീട് ഇറാഖി അധികൃതരാണ് അമേരിക്കന്‍ സൈന്യത്തിന് വിവരങ്ങള്‍ നല്‍കിയത്.
ആറുമാസത്തോളം അമേരിക്കയും ഇറാഖി അധികൃതരും വിവരങ്ങള്‍ ശേഖരിച്ചു. 2018 ഫെബ്രുവരിയില്‍ ഇറാഖി രഹസ്യാന്വേഷണ വിഭാഗം ബാഗ്ദാദിയുടെ കടുത്ത അനുയായിയായ ഇസ്മായില്‍ എത്താവിയെ പിടികൂടിയതോടെയാണ് ബാഗ്ദാദിയെകുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ കിട്ടിയത്. പിടിക്കപ്പെടാതിരിക്കാന്‍ ബാഗ്ദാദി പച്ചക്കറി കച്ചവടക്കാരനെ പോലെ വേഷം മാറി മിനിബസുകളിലും മറ്റും സഞ്ചരിക്കാറുണ്ടെന്ന വിവരം നല്‍കിയതും എത്താവിയാണ് ..സിറിയയിലും മറ്റിടങ്ങളിലുമായി ബഗ്ദാദിയുമായി കൂടിക്കാഴ്ച നടത്തുന്ന താനടക്കമുള്ള അഞ്ച് പേരുടെ വിവരങ്ങള്‍ ഇസ്മയില്‍ നല്‍കിയതായി ഉദ്യോഗസ്ഥന്‍ പറയുന്നു
ഇസ്‌ളാമിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടുള്ള എത്താവിയെ ബാഗ്ദാദിയുടെ ഏറ്റവും അടുപ്പമുള്ള അഞ്ചുപേരിലെ ഒന്നാമനായിട്ടാണ് ഇറാഖി രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. 2006 ല്‍ അല്‍ കൊയ്ദയില്‍ ചേര്‍ന്ന ഇയാള്‍ 2008 ല്‍ അമേരിക്കന്‍ സേനയുടെ പിടിയലായി നാലു വര്‍ഷം ജയിലിലായിരുന്നു. പിന്നീട് ബാഗ്ദാദിയുടെ വലംകയ്യായി മാറി.. എത്താവിയായിരുന്നു ഐഎസ് നടപ്പാക്കേണ്ട മതപരമായ നിര്‍ദേശം നല്‍കിയിരുന്നത്. 2017 ല്‍ സംഘടന വീണ ശേഷം എത്താവി തന്റെ സിറിയന്‍ ഭാര്യയുമായി സിറിയയിലേക്ക് കടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha