കിടക്കയിൽ മൂത്രമൊഴിച്ചതിന് ക്രൂര മർദ്ദനത്തിന് ഇരയായ നാലാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

ക്രൂരതയുടെ മറ്റൊരു മുഖം കൂടി മനുഷ്യ മനസാക്ഷിക്ക് മുന്നിൽ എത്തിനിൽക്കുകയാണ്. കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദ്ദിച്ച വിദാര്‍ത്ഥി മരിച്ചതായി റിപ്പോർട്ട്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം . ബംഗളൂരുവിലെ ഹാവേരിയിലാണ് സംഭവം നടന്നത്. ഇതേതുടർന്ന് കുട്ടിയുടെ മരണത്തില്‍ ഹോസ്റ്റര്‍ വാര്‍ഡനെതിരെ പോലീസ് കേസെടുത്തു.
അതോടൊപ്പം തന്നെ രണ്ടാഴ്ച മുമ്പാണ് കിടക്കില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ നാലാം ക്ലാസ് കുട്ടിയെ മർദിച്ചത്. മര്‍ദ്ദനത്തിനിടെ പരിക്കേറ്റ കുട്ടിയെ വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിനിടെ കുട്ടിയുടെ വയറ്റില്‍ ഗുഗുതരമായി പരിക്കേറ്റതായി കണ്ടെത്തി.
കഴിഞ്ഞ ദിവസം നില വഷളായതിനെ തുടര്ന്ന് കുട്ടിയെ ഹോസ്റ്റല് അധികൃതര് കുട്ടിയെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷക്കാനായില്ല. കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയോടെ കുട്ടി മരണപ്പെട്ടു. ഇതേതുടർന്ന് സംഭവത്തില്‍ മര്‍ദ്ദിച്ച ഹോസ്റ്റര്‍ വാര്‍ഡനെതിരെ ഹാവേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha

























