ഭീകരാക്രമണം അവസാനിക്കാതെ കാശ്മീർ; ശക്തമായി തിരിച്ചടിച്ച് സൈന്യം

കാശ്മീരിൽ നിലനിന്നിരുന്ന പ്രത്യേക അധികാരം എടുത്തുമാറ്റിയത് ഭീകരരെ വളരെ രീതിയിൽ ചൊടിപ്പിച്ചിരുന്നു. ഇതേതുടർന്ന് ഒത്തിരിയേറെ പ്രകോപനപരമായ രീതിയിലാണ് പ്രവർത്തിച്ചുവരുന്നത്. ഇതിൽ സൈനികർക്ക് വരെ ജീവൻ നഷ്ടപ്പെടുകയുണ്ടായി. അതോടൊപ്പം തന്നെ ഒത്തിരിയേറെ ഭീകരരെ സൈന്യം വധിച്ചതായും വാർത്തകൾ വന്നതാണ്. അതിർത്തിയിൽ രഹസ്യമായി പാർത്തിരുന്ന ഭീകര കേന്ദ്രങ്ങളും നശിപ്പിക്കുകയുണ്ടായി.
എന്നാൽ വീണ്ടും ഭീകരരിൽ നിന്നും പ്രകോപനപരമായ നീക്കങ്ങളാണ് കാണുവാൻ സാധിക്കുന്നത്. ജമ്മുകാഷ്മീരില്‍ സ്കൂളിനു നേരെ ഭീകരാക്രമണം നടന്ന വാർത്തകളാണ് പുറത്തേക്ക് വന്നത്. പുല്‍വാമയിലെ ദ്രബ്ഗാമിലെ സ്കൂളിനു നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത് എന്നാണ് ലഭിക്കുന്ന വിവരം. ഏഴ് റൗണ്ട് ഭീകരര്‍ വെടിവച്ചെന്നാണ് വിവരം.സൈന്യം ശക്തമായി തിരിച്ചടിചിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുകയുണ്ടായി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.കൂടുതല്‍ സേനയെ ഇവിടെ വിന്യസിച്ചെന്നും ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























