ഇത്തവണ ജെല്ലിക്കെട്ട് പൊടിപൊടിക്കും; കൂടാൻ മോദിയും ഒപ്പം പുടിനും

തമിഴ്‌നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ജെല്ലിക്കെട്ട് വീണ്ടും രംഗത്ത് എത്തുമ്പോൾ ഒരു വിപ്ലവം കൂടി ഇതിൽ തുടക്കം കുറിക്കാൻ പോകുകയാണ്. ഒരുപക്ഷെ തമിഴ്‌നാട്ടിൽ ആദ്യമായിട്ടാണ് ഇത്രയേറെ സവിശേഷതകളോടെ ജെല്ലിക്കെട്ട് ഇത്തവണ അരങ്ങേറുന്നയത് ജെല്ലിക്കെട്ട് കാണാന്‍ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനും എത്തുമെന്ന് റിപ്പോര്‍ട്ട്. 2020 ജനുവരിയിലാണ് അളങ്കനല്ലൂര്‍ ജല്ലിക്കെട്ട് കാണാന്‍ ഇരുരാഷ്ട്രനേതാക്കന്മാരും എത്തുക എന്നാണ് വെളിപ്പെടുത്തുന്നത്.
തമിഴ്‌നാട്ടിലെ പ്രമുഖ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോടനുബന്ധിച്ച് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ജെല്ലിക്കെട്ട് നടന്നു വരുന്നത്. നാല് ദിവസം കൊണ്ടാടുന്ന പൊങ്കല്‍ ഉത്സവത്തിലെ മാട്ടുപൊങ്കല്‍ നാളിലാണ് ഈ വിനോദം അരങ്ങേറുക എന്നത്. വിളവെടുപ്പ് സീസണില് തമിഴ്‌നാട്ടില് പലയിടങ്ങളിലായി മുന്നൂറോളം ജല്ലിക്കെട്ട് നടക്കാറുള്ളതായി വ്യക്തമാണ്. എന്നാല്‍ മധുരയിലെ അളങ്കാനല്ലൂരില്‍ മാത്രമാണ് സര്‍ക്കാര്‍ നേരിട്ട് ജല്ലിക്കെട്ട് നടത്തിവന്നിരുന്നത്.
ഏറെ കാത്തിരിപ്പിനു ശേഷമാണ് ജെല്ലിക്കെട്ട് തമിഴ്‌നാട്ടിൽ വീണ്ടും പുറത്ത് എത്തിച്ചത്. അതിനായി തമിഴ്നാട് സർക്കാരും പൊതുജനങ്ങളും ഒത്തിരിയേറെ കഷ്ടപ്പെടുകയായിരുന്നു. അതിനാൽ തന്നെ ഏതൊരു വിപ്ലവം ആകുമെന്നാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha