ഉയരങ്ങളില്‍ തകര്‍ന്നു വീണ സ്വകാര്യ കോപ്ടര്‍ പൊക്കിയെടുത്ത് താഴെ എത്തിച്ചത് വ്യോമസേനാകോപ്റ്റര്‍!

കേദാര്‍നാഥിന്റെ ഉയരങ്ങളില്‍ തകര്‍ന്നു വീണ ഒരു സ്വകാര്യ കോപ്ടര്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) എംഐ17 വി5 ഹെലികോപ്ടര്‍ ഉയര്‍ത്തിക്കൊണ്ടു പോകുന്ന അപൂര്‍വമായൊരു ദൗത്യത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടത്.
ഒക്ടോബര്‍ 26-നായിരുന്നു യുടി എയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്ടറാണ് കേദാര്‍നാഥില്‍ ഏകദേശം 11,500 അടി ഉയരത്തില്‍ തകര്‍ന്നു വീണത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് അല്‍പം മാറിയുള്ള ഹെലിപാഡിലായിരുന്നു സംഭവം. കാല്‍നടയായി മാത്രം എത്താനാവുന്ന കേദാര്‍നാഥില്‍ നിന്നും ഹെലികോപ്ടര്‍ അവശിഷ്ടം താഴേക്ക് എത്തിക്കുകയെന്നത് ദുഷ്‌കരമായിരുന്നു.
മഞ്ഞുകാലം ആരംഭിച്ചതിനെത്തുടര്‍ന്ന് കേദാര്‍നാഥ് നട അടയ്ക്കാനൊരുങ്ങുകയുമായിരുന്നു. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഹെലികോപ്ടര്‍ മാറ്റേണ്ടതുണ്ടായിരുന്നു. തുടര്‍ന്നു കമ്പനി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വഴി വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ദൗത്യത്തിനായി രണ്ട് എംഐ17 വി5 ഹെലികോപ്ടറുകള്‍ സേന വിട്ടുകൊടുത്തു. തകര്‍ന്ന ഹെലികോപ്ടര്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഒരു കോപ്ടറും അതിനു വേണ്ട സഹായമൊരുക്കാന്‍ രണ്ടാമത്തേതും ഉപയോഗപ്പെടുത്തി.
തകര്‍ന്ന ഹെലികോപ്ടറിനെ എംഐ17 വി5നോട് അതീവശ്രദ്ധയോടെ കൂട്ടിച്ചേര്‍ത്ത് തൂക്കിയെടുത്തു താഴ്വാരത്തിലേക്കു പറക്കുകയായിരുന്നു. ഡെറാഡൂണിനു സമീപം സഹസ്ത്രധാരയില്‍ സുരക്ഷിതമായി കോപ്ടറുകള്‍ ഇറക്കുകയും ചെയ്തു. സൈനിക ആവശ്യങ്ങള്‍ക്കല്ലാതെയും ഇത്തരം ദുഷ്‌കരമായ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നതിന് വ്യോമസേന സദാ സജ്ജമാണെന്നും ഐഎഎഫ് വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha