തിരുച്ചിറപ്പള്ളി കുഴല്‍ക്കിണര്‍ അപകടം: കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പൊതുതാത്പര്യ ഹര്‍ജി

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചതിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചു. അഭിഭാഷകനായ ജി.എസ് മണിയാണ് സുപ്രീം കോടതില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. രണ്ടു വയസുകാരനെ നിശ്ചിത സമയത്തിനകം രക്ഷപ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം . 2010 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്കുള്ള കാരണമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു .
സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത് . തിരുച്ചിറപ്പള്ളി അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം .
കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം ഉടമ 15 ദിവസം മുമ്ബ് അധികൃതരുടെ അനുമതി വാങ്ങിയിരിക്കണമെന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. കുഴല്‍ക്കിണര്‍ കുഴിക്കുന്ന കമ്ബനികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കണം . നിര്‍മാണം നടക്കുന്ന കുഴല്‍ക്കിണറുകള്‍ക്ക് സമീപം അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം തുടങ്ങിയവ ഇവ ലംഘിക്കപ്പെട്ടതാണ് അപകടത്തിനുള്ള കാരണമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു .
https://www.facebook.com/Malayalivartha