ഭര്‍ത്താവ് വിളിക്കുന്നത് കറുത്തവളെന്ന്... പരിഹാസം സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തു

ഭര്‍ത്താവ് വിവാഹം കഴിഞ്ഞ നാളുമുതല്‍ ഭാര്യയെ വിളിക്കുന്നത് കറുത്തവളെന്ന്. പരിഹാസം നിറഞ്ഞ വിളി സഹിക്കാനാകാതെ ഭാര്യ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജല്‍വാര്‍ ജില്ലയിലുള്ള ദിനേശ് ലോധയുടെ ഭാര്യ മാംഗി ഭായി(21) ആണ് മരിച്ചത്. ആറ് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ദിനേശ് ലോധ തന്റെ മകളെ നിരന്തരം കറുത്തവളെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നതായി മാംഗിഭായിയുടെ പിതാവ് ദേവ്‌ലാല്‍ പൊലിസിനോട് പറഞ്ഞു. ദേവ്‌ലാലിനെതിരേ ആത്മഹത്യാ പ്രേരണ കുറ്റത്തിന് 306ാം വകുപ്പ് പ്രകാരം കേസെടുത്തതായി പൊലിസ് അറിയിച്ചു. ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാംഗിഭായിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha