സഹോദരിയും ഭര്‍ത്താവുമായുള്ള വഴക്ക് തീര്‍ക്കാന്‍ പോയ ഭാര്യാ സഹോദരന്‍ യുവാവിനോട് ചെയ്തത്?

ഭോപ്പാലില്‍ കുടുംബവഴക്കിന്റെ പേരില്‍ യുവാവിനെ ഭാര്യാ സഹോദരന്‍ കുത്തിക്കൊന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് സഹോദരിയെ ദീപാവലിക്ക് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്ന ആവശ്യം സഹോദരിയുടെ അകന്നു കഴിയുന്ന ഭര്‍ത്താവ് നിരസിച്ചതാണ് കൊലയ്ക്ക് കാരണം. രാജേഷ് (26) നെയാണ് ഭാര്യാ സഹോദരന്‍ ശേഖര്‍ കൊലപ്പെടുത്തിയത്. രണ്ടു വര്‍ഷം മുമ്പാണ് ശേഖറിന്റെ സഹോദരിയെ രാജേഷ് വിവാഹം കഴിക്കുന്നത്. പിന്നീടുണ്ടായ കുടുബ വഴക്കിനെത്തുടര്‍ന്ന് മൂന്ന് മാസമായി രാജേഷിന്റെ ഭാര്യ ശേഖറിന്റെ വീട്ടിലാണ് താമസിക്കുന്നത്. സഹോദരിയും രാജേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഖര്‍ നിരവധി തവണ ശ്രമിച്ചിരുന്നു.ദീപാവലി ദിവസമെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ച് സഹോദരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ശേഖര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ചതോടെ ശേഖറും സുഹൃത്തുക്കളായ യോഗേഷ് ഐര്‍വാറും അരുണ്‍ വിശ്വകര്‍മ്മയും ചേര്‍ന്ന് രാജേഷിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് രാജേഷിന്റെ സുഹൃത്തുക്കള്‍ സംഭവ സ്ഥലത്തെത്തിയതോടെ ശേഖറും സംഘവും കടന്നുകളഞ്ഞു. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ രാജേഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒളിവില്‍പോയ പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha