ഡല്‍ഹിയില്‍ പതിനേഴുകാരനെ വെടിവച്ചുകൊന്ന കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയടക്കം നാല് പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ പതിനേഴുകാരനെ വെടിവച്ചുകൊന്ന കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയടക്കം നാല് പേര്‍ അറസ്റ്റിലായി. രഞ്ജിത്, ലളിത് കുമാര്‍, നരേഷ്, വിശാല്‍ ഗിരി എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശാനഗറിലായിരുന്നു സംഭവം നടന്നത്.ബൈക്കില്‍ വരികയായിരുന്ന പതിനേഴുകാരനെ പ്രതികള്‍ തടഞ്ഞു.
എന്നാല്‍ നിര്‍ത്താതെപോകാന്‍ ശ്രമിച്ച പതിനേഴുകാരനെ പ്രതികള്‍ പിന്നില്‍നിന്ന് വെടിവച്ചിടുകയായിരുന്നു. പരിക്കേറ്റുവീണ പതിനേഴുകാരനെ ഉടനെ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതികളില്‍ മൂന്ന് കൈത്തോക്കുകളും നാല് തിരകളും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha