ജമ്മു കാശ്മീരിലെ കുല്‍ഗ്രാമില്‍ ഭീകരവാദികള്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരവാദികള്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കൂടുതലും പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റയാളെ അനന്ത്നാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ പത്തോളം തൊഴിലാളികളെയാണ് ഭീകരവാദികള്‍ കൊന്നൊടുക്കിയത്.
മരിച്ച അഞ്ചുപേരും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് സൂചന. അവര്‍ക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.യൂറോപ്യന്‍ യൂണിയന്‍ സംഘത്തിന്റെ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിന്റെ ഇടയ്ക്കാണ് ഈ ഭീകരാക്രമണം നടന്നിരിക്കുന്നത്.
"
https://www.facebook.com/Malayalivartha