വിജയ്‌യുടെ വീട്ടില്‍ ബോംബ്, ഉടൻ പൊട്ടും; തമിഴ്നാട് സംസ്ഥാന പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാതന്റെ ഭീഷണി

ഇളയ ദളപതി വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ട്. തമിഴ്നാട് സംസ്ഥാന പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാതന്‍ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു. താരത്തിന്റെ സാലിഗ്രാമത്തിലുള്ള വസതിയിലാണ് ബോംബ് വച്ചിരിക്കുന്നുതെന്നും ബോംബ് ഉടന്‍ തന്നെ പൊട്ടുമെന്നായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് സാലിഗ്രാമത്തിലെ വിജയ്‌യുടെ വീട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോള്‍ വന്നപ്പോള്‍ തന്നെ നടനും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു. ആദ്യം തന്നെ വിജയ്‌യുടെ മാതാപിതാക്കളെ വിവരം അറിയിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കി. അച്ഛന്‍ എസ്.എ. ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
വിജയ്‌യും ഭാര്യ സംഗീതയും മക്കളും താമസിക്കുന്നത് ഈസ്റ്റ് കോസ്റ്റ് റോഡിലെ പനൈയൂരിലാണ്. അവിടത്തെ വീട്ടിലും പൊലീസ് സുരക്ഷ ഏര്‍പ്പെടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ സൈബര്‍ ക്രൈം ആക്രമണവുമായി ബന്ധപ്പെട്ടുള്ള വകുപ്പിലാണ് തമിഴ്നാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫോണ്‍വിളി എവിടെ നിന്നുമാണ് വന്നതെന്ന് അന്വേഷിച്ച പൊലീസ് ചെന്നൈയിലുള്ള ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കേസിന്റെ തുടരന്വേഷണം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേരെ തീവ്രവാദ ഭീക്ഷണിയുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ബംഗ്ലാദേശിനെതിരായ ടി 20 പരമ്ബര കളിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയില്‍ നിന്ന് ഭീഷണി ഉണ്ടായിരിക്കുന്നത്. അരുണ്‍ ജെയ്‌റ്റിലി സ്റ്റേഡിയത്തില്‍ നവംബര്‍ 3 ന് നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് ഒന്നാം ടി 20 മത്സരത്തിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും പ്രമുഖരായ രാഷ്ട്രീയക്കാരെയും വധിക്കുമെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) ലഭിച്ച അജ്ഞാത കത്തില്‍ പറയുന്നത്.
ഭീഷണി കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ എന്‍.ഐ.എ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാം നാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) നേതാവ് ലാല്‍ കൃഷ്ണ അദ്വാനി, ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, രാഷ്ട്രിയ സ്വയംസേവക് സംഘ് (ആര്‍എസ്‌എസ്) മേധാവി മോഹന്‍ ഭഗവത് എന്നിവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
.
എന്‍.ഐ.എ ഈ കത്ത് ബി.സി.സി.ഐക്ക് കൈമാറി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ലഷ്‌കര്‍ കോഹ്‌ലിയെയും പ്രമുഖ രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ടേക്കുമെന്നാണ് അജ്ഞാത കത്തിലെ സന്ദേശം. അതേസമയം, ഇതൊരു വ്യാജ ഭീഷണിയാകാമെന്ന വിലയിരുത്തലിലാണ് എന്‍.ഐ.എ എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതിനെ വിലകുറച്ച് അവര്‍ കാണുന്നില്ല. എന്നാല്‍, കോഴിക്കോട് കേന്ദ്രമായി ഇത്തരത്തില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നതായി അറിവില്ല. ഭീഷണി വ്യാജമാവാനാണ് സാധ്യത എന്ന വിലയിരുത്തലിലാണ് അവരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും ഭീഷണി വിലകുറച്ച് കാണാന്‍ എന്‍.ഐ.എ. തയ്യാറല്ലെന്നാണ് അറിയുന്നത്. ഇതിനെ തുടര്‍ന്നാണ് വേദിയിലെയും കളിക്കാരുടെയുമെല്ലാം സുരക്ഷ ശക്തമാക്കുന്നത്.
https://www.facebook.com/Malayalivartha