കുഴല്‍കിണര്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

കുഞ്ഞുങ്ങള്‍ കുഴല്‍കിണറില്‍ വീണു മരിക്കുന്നതുപോലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍ . വെള്ളമില്ലാത്ത കുഴല്‍കിണറുകള്‍ മഴക്കുഴികളാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തരം അപകടങ്ങളുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള മാര്‍ഗരേഖ പുറത്തിറക്കണമെന്ന ആവശ്യവും ശക്തമായി.
തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ അകപ്പെട്ട സുജിത്തിന്റെ മരണം സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിതുടങ്ങി. ഉപേക്ഷിച്ച കിണറുകളെല്ലാം മഴക്കുഴികളാക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഭൂഗര്‍ഭ ജലത്തിലേക്കു മാലിന്യങ്ങള്‍ കലരാതിരിക്കാന്‍ കുഴല്‍ കിണറുകള്‍ക്കു മുകളില്‍ പ്രത്യേക അരിപ്പയും അടപ്പും സ്ഥാപിച്ചാണ് ഇത്തരം മഴക്കുഴികള്‍ നിര്‍മ്മിക്കുന്നത്. ഭൂഗര്‍ഭജല വിതാനം ഉയര്‍ത്താമെന്നതോടൊപ്പം അപകടങ്ങള്‍ ഒഴിവാക്കാമെന്നതുമാണ് നേട്ടം.
മഴക്കുഴികളാക്കാന്‍ കഴിയാത്തവ പൂര്‍ണമായി മൂടണമെന്നും ഉത്തരവിലുണ്ട്. കുഴല്‍കിണര്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനു പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നവര്‍ക്കു സംസ്ഥാന ഐ.ടി.വകുപ്പ് അഞ്ചു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഇത്തരം അപകടസ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനു മാര്‍ഗരേഖ വേണമെന്ന ആവശ്യം ശക്തമായി.
തിരുച്ചിറപ്പള്ളിയില്‍ തുടക്കത്തിലുണ്ടായ വീഴ്ചകളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന ആക്ഷേപം ഉയരുന്നതിനിടയ്ക്കാണ് വിവിധ സംഘടനകള്‍ സര്‍ക്കാരിനു മുന്നില്‍ പുതിയ നിര്‍ദേശം വച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha