മിസൈലുമായി പാകിസ്ഥാൻ; കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഏതു രാഷ്ട്രത്തെയും മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന ഭീക്ഷണിയുമായി പാക്കിസ്ഥാൻ മന്ത്രി

ഇന്ത്യക്കുനേരെ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഏതു രാഷ്ട്രത്തെയും മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന ഭീക്ഷണിയുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ മന്ത്രി. പാക്കിസ്ഥാന്റെ ശത്രുവായി കണ്ടാണ് ആക്രമണം നടത്തുകയെന്ന് കശ്മീർ, ഗില്‍ജിത്, ബാൾട്ടിസ്ഥാൻ മേഖലകളുടെ ചുമതലയുള്ള മന്ത്രി അലി അമിൻ ഗണ്ഡാപൂർ പ്രതികരിച്ചു.
ഇന്ത്യയുമായി കശ്മീർ വിഷയത്തിൽ പ്രശ്നങ്ങളുണ്ടായാൽ പാക്കിസ്ഥാൻ യുദ്ധത്തിനു നിർബന്ധിതരാകുമെന്നും പാക്ക് മന്ത്രി പറഞ്ഞു. അപ്പോൾ പാക്കിസ്ഥാനോടൊപ്പം നിൽക്കാതെ ഇന്ത്യയെ പിന്തുണയ്ക്കുന്നവരെ ശത്രുക്കളായി കാണേണ്ടിവരും. ഇത്തരക്കാർക്കു നേരെ മിസൈൽ പ്രയോഗിക്കേണ്ടിവരും– മന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന മന്ത്രിയുടെ വിഡിയോ ദൃശ്യങ്ങൾ പാക്കിസ്ഥാനിലെ മാധ്യമപ്രവർത്തക നൈല ഇനായത്ത് ട്വിറ്ററിൽ പങ്കു വച്ചിട്ടുണ്ട്. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനു രാജ്യാന്തര തലത്തിൽ തന്നെ തിരിച്ചടിയേറ്റ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha