വീട്ടുകാർക്ക് പറ്റിയ ചെറിയ അബദ്ധം; ഇപ്പോൾ കാള ചാണകമിടുന്നതിനായി കാത്തിരിപ്പ്; സംഭവം ഇങ്ങനെ

പച്ചക്കറി മുറിക്കുന്നതിനിടെ സ്വർണ്ണാഭരണം ഊരി പച്ചക്കറി മുറിച്ച പാത്രത്തില്‍ വച്ചു. പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ പാത്രത്തിനടുത്ത് കൂട്ടി വെച്ചു. പച്ചക്കറി അവശിഷ്ടങ്ങള്‍ അവിടെ നിന്നും നേരെ മാലിന്യ കൂമ്പാരത്തിലേക്ക് പാത്രത്തില്‍ നിന്നും സ്വര്‍ണം എടുക്കാന്‍ മറന്ന കാര്യം പിന്നീടാണ് സ്വർണത്തിന്റെ കാര്യം ഓർത്തത്. മാലിന്യക്കൂമ്പാരത്തില്‍ നിന്നും കാള സ്വര്‍ണ്ണം അകത്താക്കി കഴിഞ്ഞിരുന്നു. സ്വര്‍ണം കാള വിഴുങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഒക്ടോബര്‍ 19-നായിരുന്നു ഹരിയാനയിലെ സിര്‍സയില്‍ കലനവാലി സ്വദേശിയായ ജനക് രാജിന്‍റെ ഭാര്യക്കും മരുമകൾക്കും ഈ അബദ്ധം പിണഞ്ഞത്.
40 ഗ്രാം സ്വര്‍ണമാണ് കാള വിഴുങ്ങിയിരിക്കുന്നത്. പിന്നീട് ജനക് രാജും കുടുംബവും കാളയെ അന്വേഷിച്ച് കണ്ടെത്തി. മൃഗഡോക്ടറുടെ സഹായത്തോടെ പിടികൂടി വീടിനടുത്തുള്ള പറമ്പില്‍ കെട്ടിയിട്ടു. സ്വര്‍ണം ചാണകത്തിലൂടെ പുറത്തുവരുന്നത് കാത്തിരിക്കുകയാണ് വീട്ടുകാര്‍. സ്വര്‍ണം കിട്ടിയില്ലെങ്കില്‍ കാളയെ ഗോശാലയിലേക്ക് വിടുമെന്ന് ജനക് രാജ് പറഞ്ഞു.
https://www.facebook.com/Malayalivartha