മാഡി ശര്‍മയ്ക്ക് മോദി സര്‍ക്കാരുമായുള്ള ബന്ധമെന്ത് ? ആരാണ് മാഡി ശര്‍മ്മ ?

യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിച്ചത് അന്താരാഷ്ട്ര ബിസിനസ് ബ്രോക്കറെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡി ശര്‍മ ആണ്. വാർത്തകളിൽ ഇടം നേടിയ ഈ വനിതയെ കുറിച്ച് അറിയാനായിരുന്നു പിനീട് എല്ലാവർക്കും താൽപര്യം. ബ്രസല്‍സ് ആസ്ഥാനമാക്കിയുള്ള വെസ്റ്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിമണ്‍സ് എക്കണോമിക് ആന്റ് സോഷ്യല്‍ തിങ്ക് ടാങ്ക് എന്ന എന്‍.ജി.ഒയുടെ നടത്തിപ്പുകാരിയാണ് മാഡി ശര്‍മ്മ. ഐ.ഐ.എന്‍.എസിന്റെ പിന്തുണയോടെയായിരുന്നു മാഡി ശര്‍മ്മയുടെ ഈ ‘വെസ്റ്റ്’ യൂറോപ്യന്‍ പ്രതിനിധികളുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളുമായി ചര്‍ച്ച നടത്താനും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനും അവസരം ഒരുക്കാമെന്ന് എം.പിമാരുടെ സംഘത്തിന് മാഡി ശര്‍മ ഉറപ്പുകൊടുത്ത ഇമെയില്‍ സന്ദേശം പുറത്തുവരുമ്പോൾ ഇതേതുടർന്ന് വിമർശനങ്ങളും ഉയരുകയാണ്. . ബ്രിട്ടണില്‍നിന്നുള്ള ലിബറല്‍ ഡെമോക്രാറ്റായ ക്രിസ് ഡേവിസിനെ ക്ഷണിച്ചുകൊണ്ട് മാഡി ശര്‍മ്മ അയച്ച ഇ മെയിലാണ് പുറത്തായിരിക്കുന്നതെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു . യൂറോപ്യന്‍ യൂണിയനിലെ പ്രമുഖരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതായും ഇന്ത്യയിലെത്തിയാല്‍ അദ്ദേഹം ഉള്‍പ്പെടെയുള്ള പ്രധാനവ്യക്തികളെ കാണാനും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കാമെന്നും മാഡി ഇ മെയിലില്‍ വ്യക്തമാക്കുന്നുണ്ട്.
മാഡി ശര്‍മയ്ക്ക് മോദി സര്‍ക്കാരുമായുള്ള ബന്ധമെന്ത് എന്നാണ് ഏവർക്കും അറിയേണ്ടത് അത്കൊണ്ട് തന്നെ അന്താരാഷ്ട്ര ബിസിനസ് ബ്രോക്കറെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡിക്ക് ഇന്ത്യയുടെ തന്ത്രപ്രധാന നയതന്ത്ര കാര്യങ്ങളില്‍ ഇടപെടാനുള്ള ബന്ധം എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.വ്യകതമായ കൃത്യാമായ ഉത്തരം വഴിയേ വരുമെന്ന് തന്നെ വിശ്വസിക്കാം !
https://www.facebook.com/Malayalivartha