മദ്യപിക്കാനെത്തിയ സുഹൃത്തുക്കൾ യുവാവിനെക്കൊന്ന് ഭാര്യയോട് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്

വീട്ടിൽ മദ്യപിക്കാനെത്തിയ സുഹൃത്തുക്കൾ യുവാവിനെ കൊന്നതിനുശേഷം ഭാര്യയോട് ചെയ്ത ക്രൂരതയയിൽ ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. മധ്യപ്രദേശിലെ വിദിഷയില്‍ ഒപ്പം മദ്യപിച്ച സുഹൃത്തുക്കള്‍ യുവാവിനെ കൊന്ന് ഭാര്യയെ പീഡിപ്പിച്ചതയാണ് വാർത്ത പുറത്തേക്ക് വരുന്നത്. ലാതേരി സ്വദേശി നര്‍വദയാണ് സുഹൃത്തുക്കളുടെ കയ്യാൽ കൊല്ലപ്പെട്ടത്.
സംഭാവന നടന്ന തിങ്കളാഴ്ച രാത്രിയില്‍ നര്‍വദയുടെ സുഹൃത്തുക്കളായ സുനില്‍ ഖുഷ്വാല, മനോജ് ഐര്‍വാര്‍ എന്നിവര്‍ മദ്യപിക്കാനായി വീട്ടില്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നര്‍വദയോടൊപ്പം മദ്യപിച്ചു. എന്നാൽ മദ്യലഹരിയില്‍ നര്‍വദ തളര്‍ന്നതോടെ ഇയാളുടെ ഭാര്യയെസുനില്‍ പീഡിപ്പിക്കുകയായിരുന്നു.
അതേസമയം യുവതിയുടെ നിലവിളി കേട്ട് എഴുന്നേറ്റ് ആക്രമണം തടയാന്‍ ശ്രമിച്ചതോടെ മനോജ് നര്‍വദയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഈ വാർത്ത പ്രദേശത്തക്ക ഭീതിയാണ് ഉളവാക്കിയിരിക്കുന്നത് തന്നെ. അതോടോപ്പം തന്നെ പീഡനശേഷം ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നതായും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha