'മഹാ' ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; കടലിൽ കുടുങ്ങിയത് നിരവധി ബോട്ടുകൾ

അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴയമണ് തുടരുന്നത്. കേരളത്തില്‍ വ്യാഴാഴ്ച ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പും കേരള ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയതിനെത്തുടർന്ന് കനത്ത ജാഗ്രതയൻബി പുലർത്തിപോരുന്നത്. അതോടോപ്പം തന്നെഒക്ടോബര്‍ 31 വ്യാഴാഴ്ച എറണാകുളം,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായിയിരിക്കുകയാണ്. എറണാകുളം,മലപ്പുറം,തൃശ്ശൂര്‍ ജില്ലകളിലാണ് കടല്‍ക്ഷോഭം കാറ്റിനെത്തുടർന്ന് രൂക്ഷമായത്. പൊന്നാനിയില്‍ കടലാക്രമണത്തെ തുടര്‍ന്ന് 150-ഓളം വീടുകളില്‍ വെള്ളംകയറിയാതായി റിപ്പോർട്ട്. കൊച്ചി ചെല്ലാനത്ത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ മഹ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ലക്ഷദ്വീപിലെ അമിനിയില്‍ റെക്കോഡ് മഴയാണ് ഇതിനോടകം തന്നെ ലഭിച്ചത്. മിനിക്കോയി, കല്‍പേനി, ആന്തോത്ത്, കവരത്തി തുടങ്ങിയ ദ്വീപുകളിലും കനത്ത മഴയും കാറ്റും ശക്തമായി തന്നെ തുടരുകയാണ്. മഹ ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം കടന്നെങ്കിലും അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ അടുത്ത 24 മണിക്കൂര്‍ കൂടി ലക്ഷദ്വീപില്‍ കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപിലെ വടക്കന്‍ മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്. ലക്ഷദ്വീപിലേക്കുള്ള വിമാന,കപ്പല്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha