നിര്‍ഭയ കൂട്ടബലാത്സംഗ കേസ്... രാഷ്ട്രപതിക്ക് പ്രതികള്‍ ദയാഹര്‍ജി സമര്‍പ്പിക്കുന്നില്ലെങ്കില്‍ ഏഴുദിവസത്തിനകം ശിക്ഷ നടപ്പാക്കുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍

രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ അടുത്തയാഴ്ച തന്നെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രപതിക്ക് പ്രതികള്‍ ദയാഹര്‍ജി സമര്‍പ്പിക്കുന്നില്ലെങ്കില്‍ ഏഴുദിവസത്തിനകം ശിക്ഷ നടപ്പാക്കുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. നാല് പ്രതികളുടെയും വധശിക്ഷ ഡല്‍ഹി ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവെച്ചിരുന്നു.
വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവുശിക്ഷയാക്കണമെന്ന് കുറ്റവാളികള്‍ക്ക് രാഷ്ട്രപതിയോട് അപേക്ഷിക്കാം. എന്നാല്‍ അവര്‍ തയ്യാറായിട്ടില്ലെന്ന് തിഹാര്‍ ജയില്‍ ഡി.ജി.പി സന്ദീപ് ഗോയല്‍ അറിയിച്ചു. ശിക്ഷ നടപ്പാക്കാനൊരുങ്ങുന്നുവെന്ന് അറിയിച്ച് തിങ്കളാഴ്ച ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ശിക്ഷ നടപ്പാക്കുമെന്ന് അറിഞ്ഞതോടെ കുറ്റവാളികള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ഗോയല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha