ആര്‍.സി.ഇ.പി കരാറില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്...

ആര്‍.സി.ഇ.പി കരാറില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. കര്‍ഷക, രാജ്യവിരുദ്ധ കരാറുമായി മുന്നോട്ടുപോകരുതെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ നാലിന് സംയുക്ത കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി) കര്‍ഷക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. എല്ലാ ജില്ല കേന്ദ്രങ്ങളിലും പ്രാദേശിക ഓഫിസുകള്‍ക്കുമുന്നിലും കരാറിന്റെ പ്രതീകാത്മക കോലം കത്തിക്കുമെന്ന് എ.ഐ.കെ.എസ്.സി.സി കണ്‍വീനര്‍ വി.എം. സിങ് പറഞ്ഞു.
നവംബര്‍ 21ന് ആദിവാസി ഭൂമി അവകാശ സംഘടന നടത്തുന്ന പാര്‍ലമന്റെ് മാര്‍ച്ചിന് എ.ഐ.കെ.എസ്.സി.സി പിന്തുണ നല്‍കും. നവംബര്‍ 29, 30 തീയതികളില്‍ ഡല്‍ഹിയില്‍ എ.ഐ.കെ.എസ്.സി.സി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ മറ്റു സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും സിങ് അറിയിച്ചു. കരാര്‍ നടപ്പാകുന്നതോടെ രാജ്യത്തെ 10 കോടി ക്ഷീര കര്‍ഷകരെയാണ് കാര്യമായി ബാധിക്കുക.
ആസിയാനില്‍പ്പെട്ട 10 രാഷ്ട്രങ്ങളും ഇവരുമായി സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്.ടി.എ) നിലവിലുള്ള ആറു രാഷ്ട്രങ്ങളും ആര്‍.സി.ഇ.പി പരിധിയിലുണ്ടാകും. കരാര്‍ പ്രാബല്യത്തിലാവുന്നതോടെ ന്യൂസിലന്‍ഡ്, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ പാലും പാലുല്‍പന്നങ്ങളും ഇന്ത്യന്‍ വിപണിയിലെത്തും. അവരോട് മത്സരിക്കാന്‍ ഇന്ത്യന്‍ ക്ഷീര കര്‍ഷകര്‍ക്കാവില്ല. ആത്മഹത്യയല്ലാതെ കര്‍ഷരുടെ മുന്നില്‍ മറ്റു വഴികളുണ്ടാവില്ലെന്നും കര്‍ഷക നേതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha