ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലെ വനമേഖലയില്‍ വന്‍ കാട്ടുതീ... നിരവധി കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലെ വനമേഖലയില്‍ വന്‍ കാട്ടുതീ. ഇതേത്തുടര്‍ന്നു നിരവധി കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു. പൂഞ്ച് ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു തീ ശ്രദ്ധയില്‍പ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സൈന്യവും ചേര്‍ന്നു തീ നിയന്ത്രണവിധേയമാക്കി. ആളപയാമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായില്ല.
https://www.facebook.com/Malayalivartha