കേരളത്തിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍... കേരളീയര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

കേരളം ഇന്ന് 63ാം പിറവി ദിനം ആഘോഷിക്കുന്നതിനിടെ കേരളീയര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മലയാളത്തിലും ഇംഗ്ലീഷിലും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. 'കേരളത്തിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍. രാജ്യത്തിനായി മികച്ച സംഭാവനകള്‍നല്‍കിയിട്ടുള്ളവര്‍ ആണ് കേരളീയര്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ' മോഡി ട്വിറ്ററില്‍ കുറിച്ചു.
കേരളത്തിനു പുറമേ ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും സംസ്ഥാനം പിറവികൊണ്ട ദിനത്തില്‍ മോഡി ആശംസകള്‍ നേര്‍ന്നു. 1956 നവംബര്‍ ഒന്നിനാണ് കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ പിറവിയെടുത്തത്.
"
https://www.facebook.com/Malayalivartha