ഇക്കുറി മോദി ഞെട്ടിച്ചു.. ഇടനിലക്കാര്‍ വേണ്ട, രാജ്യത്തെ 11.5 കോടി കര്‍ഷകരുമായി നേരിട്ട് സംവദിക്കാന്‍ മോദി റെഡി ! കർഷകരുടെ പൾസറിയാൻ പ്രധാനമന്ത്രി നേരിട്ട് !

ഇന്ത്യ കർഷകരുടെ നാടാണ് ...ഒരുകൂട്ടം കർഷകരുടെ വിയർപ്പിന്റെ കൂടെ ഫലം തന്നെയാണ് നമ്മുടെ രാജ്യത്തിൻറെ ഇന്നത്തെ പുരോഗതി ...അത്കൊണ്ട് തന്നെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം കർഷകരെ അത്രയേറെ സന്തോഷിപ്പിക്കുന്നത് ...കർഷകരുടെ പൾസ് അറിയാൻ മോദി നേരിട്ട് എത്തുകയാണ്. ഇന്ത്യയിലെ 11.5 കോടി കര്‍ഷകരുമായി ഇടനിലക്കാരില്ലാതെ നേരിട്ട് ബന്ധപ്പെടാന്‍ അടുത്ത വര്‍ഷത്തോടെ സാധിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമെത്തുമ്പോൾ. കർഷകർ വളരെ ആശ്വാസത്തിൽ തന്നെയാണ് ..ഇന്ത്യയുടെ നാഡി ഞരമ്പ് കർഷകരിൽ തന്നെയാണ് . ഇതുമായി ബന്ധപ്പെട്ട ഡാറ്റബേസ് അടുത്ത വര്‍ഷം ജൂണോടോ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര കാര്‍ഷിക സെക്രട്ടറി സഞ്ജയ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഉന്നത തല കമ്മിറ്റി, വിവര സാങ്കേതിക മന്ത്രാലയം, ദേശീയ ഇ-ഗവേണന്‍സ് എന്നിവ സംയുക്തമായാണ് ഡാറ്റബേസ് പദ്ധതി തയ്യാറാക്കുന്നത്. ഡാറ്റാ ബേസിന്റെ സഹായത്തോടെ രാജ്യത്തെ ചെറുകിട കര്‍ഷകരുടെ ജീവിതം മാറ്റിമറിക്കാന്‍ സാധിക്കുമെന്നാണ് ഉന്നത തല കമ്മിറ്റി വ്യക്തമാക്കുന്നത്. ഓരോ കര്‍ഷകരെ സംബന്ധിച്ചും കൃഷിഭൂമിയെ കുറിച്ചുമുള്ള വ്യക്തമായ റിപ്പോര്‍ട്ടുകളാണ് ഇതിലൂടെ തയ്യാറാക്കുക.
അങ്ങനെ ശേഖരിക്കുന്ന ഡാറ്റ ബേസിലൂടെ വിവരങ്ങള്‍ സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഓണ്‍ലൈനിലൂടെ വളരെ എളുപ്പത്തില്‍ ലഭ്യമാകും. അടുത്ത ആറുമാസത്തിനുള്ളില്‍ ഡാറ്റ ബേസ് പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മണ്ണിന്റെ പരിശോധന മുതല്‍ വെള്ളപ്പൊക്ക ഭീഷണികളെ കുറിച്ചുമുള്ള വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. കൂടാതെ രാജ്യത്തെ മൊത്തം വിപണികളിലെ വില നിലവാരത്തെ കുറിച്ച് മനസിലാക്കാനും കര്‍ഷകര്‍ക്ക് ഇതിലൂടെ സാധിക്കും. ഇടനിലക്കാരില്‍ നിന്ന് പറ്റിക്കപ്പെടാതെ കര്‍ഷകര്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha