ജമ്മു കശ്മീർ ,ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ രൂപീകൃതമായതുമായി ബന്ധപ്പെട്ട് ചൈന ഇന്ത്യയോട് നീരസത്തിൽ... ഇന്ത്യയുടെ അധികാരപരിധിയിൽ ചൈനയുടെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്; ഇത് അംഗീകരിക്കാനാകാത്തതും ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ്...ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ടെന്ന് ഇന്ത്യ...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അസ്വാരസ്യം മൂർദ്ധന്യത്തിൽ തന്നെ നിൽക്കുകയാണ്. അതേസമയം ഇപ്പോൾ ചൈനയും ഇന്ത്യയോട് ഇടയാനുള്ള സാഷ്യതകളാണ് കാണുന്നത്. ഇന്നലെ ജമ്മു കശ്മീർ ,ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ രൂപീകൃതമായതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ചൈന ഇന്ത്യയോട് നീരസം കാണിക്കുന്നത് . ഇന്ത്യയുടെ അധികാരപരിധിയിൽ ചൈനയുടെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് അംഗീകരിക്കാനാകാത്തതും ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു
പുതിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ ഉൾപ്പെടുത്തിരിക്കുന്നത് ചൈനയുടെ കൈവശമുള്ള പ്രദേശങ്ങളാണ് എന്നാണ് ചൈനയുടെ ആരോപണം . ഇന്ത്യയുടെ അധീനതയിലുള്ള അരുണാചൽ പ്രദേശിന്റെ പോലും ഉടമസ്ഥാവകാശം ചൈന അവകാശപ്പെടുന്ന സാഹചര്യത്തിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശം ലഡാക്കിൽ ഉൾപ്പെടുത്തിയതിൽ ചൈനയുടെ അമർഷം തുറന്നു പറഞ്ഞു കഴിഞ്ഞു. ഇന്ത്യക്കെതിരെ നിലപാട് കർശനമാക്കുമെന്ന മുന്നറിയിപ്പും ചൈന തരുന്നുണ്ട് . യുഎന്നിൽ ചൈനയും പാക്കിസ്ഥാനും ഇന്ത്യക്കെതിരെ ഒരുമിക്കുമെന്നതിന്റെ സൂചനയാണ് ചൈനയുടെ നിലപാടുകൾ
എന്നാൽ ജമ്മു കശ്മീർ പുനഃസംഘടന ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മറ്റു രാജ്യങ്ങൾ അതിൽ മറുപടി പറയേണ്ടതില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഒട്ടേറെ പ്രദേശങ്ങളിൽ ചൈനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം പാക്ക് അധിനിവേശ കശ്മീരിലെ ഇന്ത്യൻ പ്രദേശങ്ങൾ പലതും അനധികൃതമായി ഇപ്പോഴും ചൈന സ്വന്തമാക്കിയിട്ടുമുണ്ട്. 1963ലെ ചൈന–പാക്കിസ്ഥാൻ അതിർത്തി കരാറിലൂടെയാണ് ഈ നീക്കമെന്നും മന്ത്രാലയം വക്താവ് രവീഷ് കുമാർ തിരിച്ചടിച്ചു
ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിലെ പ്രത്യേകപദവി എടുത്തു കളയുന്നതുൾപ്പെടെയുള്ള പരിഷ്കരണങ്ങൾ കേന്ദ്ര സർക്കാർ നടപ്പാക്കിയത്. ഇതിനെതിരെയും ലഡാക്കിനെ പ്രത്യേക കേന്ദ്ര ഭരണ പ്രദേശമാക്കുന്നതിനെയും ചൈന ഓഗസ്റ്റിൽ തന്നെ എതിർത്തിരുന്നു.
യഥാർഥത്തിൽ ചൈനയുടെ അധികാരപരിധിയിലുള്ള മേഖലകൾ അങ്ങനെത്തന്നെ തുടരും.ചൈനയുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങൾ അംഗീകരിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ടതും യുഎൻ അംഗീകരിച്ചതുമായ കരാറുകൾ പ്രകാരം അതിർത്തിയിൽ സമാധാനത്തിനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും ആണ് ചൈന ആവശ്യപ്പെടുന്നത് .
ഓഗസ്റ്റിനു ശേഷമാണ് വിഷയത്തിലേക്ക് യുഎന്നിലെ ചൈന വലിച്ചിഴച്ചതും. ഒക്ടോബർ ഒൻപതിനു ചൈനീസ് സന്ദർശനത്തിനിടെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.
അതിനിടെ യുഎൻ സുരക്ഷാ കൗൺസിലിന്റെ അനൗദ്യോഗിക യോഗം ചൈനയുടെ പിന്തുണയോടെ പാക്കിസ്ഥാനു സംഘടിപ്പിക്കാനായെങ്കിലും പരിഹാരമൊന്നും കണ്ടില്ല. ഒക്ടോബർ 11നും 12നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഇന്ത്യയിൽ മഹാബലിപുരത്തെത്തി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കശ്മീർ വിഷയം ചർച്ചയായില്ല.
ജമ്മു കശ്മീരിൽ നടന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിർത്തിയിൽ അതുമായി ബന്ധപ്പെട്ട യാതൊരു മാറ്റങ്ങളുമുണ്ടാകില്ലെന്നുമായിരുന്നു അന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർഥ നിയന്ത്രണരേഖയെയും(എൽഎസി) ഇതു ബാധിക്കില്ലെന്നും ജയശങ്കർ വ്യക്തമാക്കി. 3488 കിമീ നീളത്തിലാണ് എൽഎസി. ഇതു സംബന്ധിച്ച തർക്കം പരിഹരിക്കാൻ ഇരുരാജ്യത്തെയും പ്രതിനിധികൾ ഇതുവരെ ഇരുപതിലേറെ തവണ ചർച്ച നടത്തിയിട്ടുണ്ട്. ഉറപ്പുകൾ എല്ലാം ലംഘിക്കപ്പെട്ടുവെന്നാണ് ചൈന ആരോപിക്കുന്നത്.
ഒക്ടോബർ 31ഓടെ ഇന്ത്യയിൽ ജമ്മു കശ്മീർ സംസ്ഥാനം ഇല്ലാതായി. പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നു. ജമ്മു കശ്മീരിന്റെ ലഫ്. ഗവർണറായി ഗിരിഷ് ചന്ദ്ര മുർമു ശ്രീനഗറിലും ലഡാക്കിന്റെ ലഫ്.ഗവർണരായി രാധാ കൃഷ്ണ മാഥുർ ലേയിലും സത്യപ്രതിജ്ഞ ചെയ്തു.
ചൈനയടക്കം ഒരു രാജ്യവും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനോട് ഇന്ത്യയ്ക്ക് താൽപര്യമില്ല. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ അഭിപ്രായപ്രകടനങ്ങൾ നടത്താറുമില്ല. ഇന്ത്യയുടെ പരമാധികാരത്തെ ചൈന ബഹുമാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha