ഇന്ത്യയില്‍ 48 കോടി പേര്‍ മരണമടയും; പഞ്ചാബ്-ബംഗാള്‍ ബെല്‍റ്റില്‍ 48 കോടി പേര്‍ വായുമലിനീകരണം മൂലം മരിക്കുമെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്; വായുമലിനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തില്‍ രണ്ടാം സ്ഥാനത്ത്

ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഷിക്കാഗോ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ട്. പഞ്ചാബ്-ബംഗാള്‍ ബെല്‍റ്റില്‍ 48 കോടി പേര്‍ വായുമലിനീകരണം മൂലം മരിക്കുമെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം. വായുമലിനീകരണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
225 രാജ്യങ്ങളിലെ അന്തരീക്ഷ മലിനീകരണം വിലയിരുത്തി നടത്തിയ പഠനത്തില്‍ നേപ്പാളിലാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷം. ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ പൂര്‍ണ പരാജയമാണെന്നും ഈ പഠനത്തില്‍ പറയുന്നു. ഇക്കാരണം കൊണ്ടാണ് ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ കാരണം രാജ്യത്തെ 40 ശതമാനം ജനങ്ങള്‍ മരണമടയുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യ ടുഡേയാണ് ഈ പഠനറിപ്പോര്‍ട്ടിന്റെ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
2013-17 കാലഘട്ടത്തില്‍ നടത്തിയ സാംപിള്‍ രജിസ്‌ട്രേഷന്‍ സര്‍വേ പ്രകാരം രാജ്യത്തെ ജനങ്ങളുടെ സാമാന്യ ആയുര്‍ദൈര്‍ഘ്യം 67 വയസില്‍ നിന്നും 69 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ എന്നാല്‍ ഇന്തോ-ഗംഗാ സമതലത്തിലുള്ള ഏഴു സംസ്ഥാനങ്ങളിലുള്ള ജനങ്ങള്‍ 62 വയസ്സാകുമ്ബോള്‍ തന്നെ വായുമലിനീകരണം കാരണം മരണമടയും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 1998 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്തെ വായുമലിനീകരണത്തിന്റെ തോതില്‍ ഉണ്ടായിട്ടുള്ള 72 ശതമാനം ഉയര്‍ച്ചയാണ് ഇതിനു കാരണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലും രാജ്യത്ത് വായുമലിനീകരണത്തിന്റെ അളവ് കാര്യമായി കൂടിയിട്ടുണ്ടെങ്കിലും ഇതിന്റെ വ്യക്തമായ കണക്ക് ലഭ്യമല്ല. രാജ്യത്തിലെ 14 നഗരങ്ങളിലെ ജനങ്ങളുടെ ആയുസുകളില്‍ നിന്നും വായുമലിനീകരണം കാരണം 10 വര്‍ഷങ്ങള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഇതില്‍ പ്രധാനമായും ബാധിക്കപ്പെട്ടിരിക്കുന്ന ഒരു നഗരം ഡല്‍ഹിയാണ്. ഉത്തര്‍ പ്രദേശില്‍ മാത്രം ഇത്തരത്തില്‍ 10 നഗരങ്ങള്‍ ഉണ്ട്. ഹരിയാനയിലെ ഫരീദാബാദാണ് വായുമലിനീകരണം രൂക്ഷമായിട്ടുളള മറ്റൊരു നഗരം.
എന്നാല്‍ ഇതിനെ തടയാനുളള മാര്‍ഗവും എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുക എന്നതാണ് ഇന്ത്യയുടെ മുന്നില്‍ ആകെയുള്ള പോംവഴി. ഈ ചട്ടങ്ങള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ രാജ്യത്തെ ജനങ്ങളുടെ ആയുസില്‍ 4.3 വര്‍ഷം കൂടി കൂട്ടിച്ചേര്‍ക്കാനാകും. മാത്രമല്ല ഇന്ത്യയുടെ 'ദേശീയ ശുദ്ധവായു പദ്ധതി' ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാലും ഒരു പരിധി വരെ രാജ്യത്തെ ജനങ്ങളുടെ ജീവവായുവിനെ രക്ഷിക്കാനാകും. ഈ പദ്ധതി വഴി രാജ്യത്തെ 'പര്‍ട്ടിക്കുലേറ്റ് പൊള്യൂഷന്‍' 30 മുതല്‍ 40 വരെ ശതമാനം കുറയ്ക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ജനങ്ങളുടെ ആയുസ് 1.3 വര്‍ഷമായി ഉയര്‍ത്താനാകും. ഇന്തോ-ഗംഗ ഭൂതലത്തില്‍ താമസിക്കുന്ന ജനങ്ങളുടെ ആയുസില്‍ അത് 2 വര്‍ഷത്തിന്റെ വര്‍ദ്ധനവും ഉണ്ടാക്കും. വായുമലിനീകരണം നിയന്ത്രിക്കാന്‍ ഇന്ത്യയ്ക്കുള്ള അവസാനത്തെ മുന്നറിയിപ്പാണ് എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട്. ഇതും അവഗണിച്ചാല്‍ വന്‍ ദുരന്തത്തിലേക്കാകും രാജ്യം ചെന്നെത്തുക.
അതേസമയം വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപവലി മുതല്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നാണിത്. നവംബര്‍ അഞ്ചുവരെ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു.
ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതും മലിനീകരണ അതോറിറ്റി നിരോധിച്ചിട്ടുണ്ട്. നവംബര്‍ അഞ്ച് വരെ ഡല്‍ഹിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും ഇപിസിഎ ഉത്തരവിട്ടിടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഇപിസിഎ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വ്യാഴാഴ്ച വൈകിട്ടോടെ അതീവ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha